കേരളത്തിൽ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 1417 പേർക്ക്; 1242 സമ്പര്‍ക്കരോഗ ബാധിതരിൽ 105 പേരുടെ ഉറവിടം വ്യക്തമല്ല

single-img
11 August 2020

കേരളത്തിൽ ഇന്ന് 1417 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. 1426 പേര്‍ക്ക് ഇന്ന് രോഗം ഭേദമായി. 1242 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചപ്പോൾ ഇവരിൽ 105 പേരുടെ ഉറവിടം വ്യക്തമല്ല. 36 ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു.

അതേസമയം, ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 62 പേര്‍ വിദേശത്ത് നിന്ന് വന്നവരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്നവർ 72 പേരുമാണ്. അഞ്ച് മരണമാണ് ഇന്ന് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

തിരുവനന്തപുരം വർക്കല സ്വദേശി ചെല്ലയ്യ (68), കണ്ണൂർ കോളയാട് കുമ്പ മാറാടി (75), തിരുവനന്തപുരം വലിയതുറ മണിയൻ (80), എറണാകുളം ചെല്ലാനം സ്വദേശി റീത്ത ചാൾസ് (87), തിരുവനന്തപുരം വെള്ളനാട് സ്വദേശി പ്രേമ (52) എന്നിവരാണ് മരിച്ചത്.

മലപ്പുറം- 242, തിരുവനന്തപുരം- 297, പാലക്കാട് -141, കാസര്‍കോട്- 147, എറണാകുളം- 133, കോഴിക്കോട്- 158, കണ്ണൂര്‍- 30, കൊല്ലം- 25, തൃശ്ശൂര്‍- 32, കോട്ടയം- 24, വയനാട്- 18, ആലപ്പുഴ- 146, ഇടുക്കി- 4, പത്തനംതിട്ട- 20 എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിക്കപ്പെട്ടവരുടെ ജില്ലതിരിച്ചുള്ള കണക്ക്.

അതേസമയം, 24 മണിക്കൂറിനിടെ 21,625 സാംപിളുകൾ പരിശോധിച്ചു. നിലവില്‍ സംസ്ഥാനത്ത് കോവിഡ് പ്രതിരോധത്തിന് ഒപ്പം എലിപ്പനി, ഡെങ്കിപ്പനി എന്നിവയുടെ പ്രതിരോധ പ്രവർത്തനങ്ങളും നടക്കുന്നു. ആലപ്പുഴ ജില്ലയിയുടെ തീരപ്രദേശങ്ങളിൽ കോവിഡ് വ്യാപനം തുടരുകയാണ്. ഇവിടെ കടക്കരപ്പള്ളി, ചെട്ടികാട്, പുന്നപ്ര നോർത്ത്, അമ്പലപ്പുഴ സൗത്ത്, വെട്ടക്കൽ, പാണാവള്ളി എന്നിങ്ങിനെ ആറ് ക്ലസ്റ്ററുകളിലാണ് രോഗം വർദ്ധിക്കുന്നത് എന്നും മുഖ്യമന്ത്രി അറിയിച്ചു.

Media Briefing

Media Briefing

Posted by Chief Minister's Office, Kerala on Tuesday, August 11, 2020