മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി ഗുരുതരാവസ്ഥയില്‍

single-img
11 August 2020

ഇന്ത്യയുടെ മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ. തലച്ചോറില്‍ സര്‍ജറി കഴിഞ്ഞ അദ്ദേഹം ഇപ്പോൾ വെന്റിലേറ്ററിന്റെ സഹായത്തിലാണ് കഴിയുന്നതെന്നും ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്നും ദല്‍ഹിയിലെ ആര്‍മി റിസര്‍ച്ച് ആന്റ് റെഫറല്‍ ആശുപത്രി മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു

പ്രണബിന് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നതാണ്. 84 വയസുള്ള മുന്‍ രാഷ്ട്രപതിയുടെ പരിചരണത്തിന് ഡോക്ടര്‍മാര്‍ നിരന്തരം പരിശോധനകളുമായി അടുത്തുണ്ടെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

കഴിഞ്ഞതിങ്കളാഴ്ചയാണ് പ്രണബിന് കൊവിഡ് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് താനുമായി കഴിഞ്ഞ ദിവസങ്ങളില്‍ സമ്പര്‍ക്കത്തില്‍ വന്നവര്‍ ക്വാറന്റീനില്‍ പോകണമെന്ന് സോഷ്യൽ മീഡിയയിലൂടെ പ്രണബ് ആവശ്യപ്പെട്ടിരുന്നു.