ബാങ്ക് മോഷണത്തിനിടെ ഇലക്ട്രിക് കട്ടർ അബദ്ധത്തിൽ കഴുത്തിൽ കൊണ്ടു; മോഷ്ടാവിന് ദാരുണാന്ത്യം

single-img
11 August 2020

ഗുജറാത്തിലെ വഡോദരയിൽ നടന്ന ബാങ്കിലെ മോഷണ ശ്രമത്തിനിടെ ഇലക്ട്രിക് കട്ടർ അബദ്ധത്തിൽ കഴുത്തിൽകൊണ്ട് മോഷ്ടാവ് മരിച്ചു. കഴിഞ്ഞ ശനിയാഴ്ച രാത്രിയിലായിരുന്നു സംഭവം നടന്നത്. വഡോദരയിലെ സംഗം ക്രോസ്റോഡ്സിൽ പ്രവർത്തിക്കുന്ന ഫിനാൻസ് ബാങ്കിന്റെ സ്ട്രോങ് റൂം തകർക്കുന്നതിനിടെ ഇലക്ട്രിക് കട്ടറിന്റെ വൈദ്യുത ബന്ധം പോയിരുന്നു.

ഇതിനെ തുടർന്ന് മോഷ്‍ടാവ് സ്വിച്ച് ബോർഡിന്റെ അടുത്തെത്തി വൈദ്യുതി പുനഃസ്ഥാപിച്ചു. അതിന് ശേഷം സ്ട്രോങ് റൂമിനടുത്തേക്ക് പോകുന്നതിനിടെ പ്രവർത്തിച്ചുകൊണ്ടിരുന്ന കട്ടർ അബദ്ധത്തിൽ കഴുത്തിൽ അമരുകയായിരുന്നു .

അപകടത്തെ തുടർന്ന് മോഷ്ടാവ് സംഭവസ്ഥലത്തുതന്നെ മരിച്ചതായി പോലീസ് അറിയിച്ചു. പിറ്റേ ദിവസം ഉച്ചയോടെ മാനേജർ സ്ട്രോങ് റൂമിലെത്തിയപ്പോഴായിരുന്നു മൃതദേഹം കണ്ടത്. ഉടൻതന്നെ അദ്ദേഹം പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. ബാങ്കിലെ സിസിടിവി പരിശോധിച്ചതിലൂടെ മോഷ്ടാവിന്റെ പ്രവൃത്തികളെല്ലാം മനസിലാക്കാനും സാധിച്ചു.