ഇ ഐ എ വിജ്ഞാപനം: കേരളം എതിര്‍പ്പറിയിച്ചതായി മുഖ്യമന്ത്രി

single-img
11 August 2020

കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിച്ച പാരിസ്ഥിതികാഘാത പഠന വിജ്ഞാപനത്തിനെതിരെ കേരളം വിയോജിപ്പറിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്രം അന്തിമ വിജ്ഞാപനത്തിന് മുന്‍പ് എല്ലാവരുമായും ചര്‍ച്ച ചെയ്യണമെന്നും കേരളത്തിന്റെ സാഹചര്യം പ്രത്യേകം പരിഗണിക്കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി പറഞ്ഞു.

അതേപോലെ, ജില്ലാതല പരിസ്ഥിതി ആഘാത നിര്‍ണയ സമിതികള്‍ നിലനിര്‍ത്തണം. പദ്ധതിയുടെ അനുമതി നല്‍കുന്നതിന് മുന്‍പ് പരാതി കേള്‍ക്കാനുള്ള സമയം കുറച്ചതില്‍ കേരളം എതിര്‍പ്പ് അറിയിച്ചു. വിജ്ഞാപനത്തില്‍ പൊതുജനാഭിപ്രായം തേടാനുള്ള സമയം 30 ദിവസമാക്കണമെന്നും സംസ്ഥാനം ആവശ്യപ്പെട്ടു.
വിജ്ഞാപനം നടപ്പാക്കുന്നതിനെതിരെ കേന്ദ്ര മന്ത്രാലയത്തിന് മറുപടി നല്‍കേണ്ട അവസാന തീയതി ആഗസ്റ്റ് 11 ആയിരുന്നു.