പുതിയ അധ്യക്ഷൻ എവിടെ..? കോൺഗ്രസിൽ സംഭവിക്കുന്നത് ..!

single-img
10 August 2020

കോൺഗ്രസ് പ്രതിസന്ധിയിലാണ് ,പുതിയ അധ്യക്ഷനെ കണ്ടെത്താനാകാതെ കോൺഗ്രസ് പ്രതിസന്ധിയിൽ തന്നെയാണ് . ഇടക്കാല അധ്യക്ഷ സ്ഥാനത്ത് സോണിയ ഗാന്ധി എത്തിചേർന്നിട്ട് ഇന്ന് ഒരു വര്‍ഷം പൂര്‍ത്തിയാക്കുമ്പോൾ പുതിയ അധ്യക്ഷനെവിടെ എന്ന ചോദ്യം കോൺഗ്രസ് പ്രവർത്തകരിൽ നിന്നുപോലും ഉയരുകയാണ്. സോണിയ ഗാന്ധിയോട് അധ്യക്ഷ പദവയില്‍ ഇനിയും തുടരാന്‍ പറയുന്നത് യുക്തിയല്ലെന്ന് ശശി തരൂര്‍ എംപി പോലും പറഞ്ഞു കഴിഞ്ഞു. പാർട്ടിയിലെ ഒരു വിഭാഗത്തിന്‍റെ ആവശ്യം രാഹുല്‍ഗാന്ധി അധ്യക്ഷ സ്ഥാനത്തേയ്ക്ക് തിരികെ വരണമെന്നാണ് . എന്നാൽ രാഹുൽ ഗാന്ധി ആ ആവിശ്യം അംഗീകരിച്ചിട്ടുമില്ല .

പാര്‍ലമെന്റ് തെര‍ഞ്ഞെടുപ്പിലെ തോല്‍വിയെ തുടര്‍ന്ന് അധ്യക്ഷ സ്ഥാനം ഉപേക്ഷിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി. നാഥനില്ലാകളരിയാവാതിരിക്കാൻ ഒരു വര്‍ഷത്തേക്ക് താല്‍ക്കാലിക ക്രമീകരണം എന്ന നിലക്കാണ് സോണിയ ഗാന്ധിയെ എത്തുന്നത് .ശാരീരിക അസ്വസ്ഥതകള്‍ അലട്ടുമ്പോഴും കഴിഞ്ഞ ഓഗസ്റ്റ് പത്തിന് ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയുടെ സമ്മര്‍ദ്ദം സോണിയ ഗാന്ധി അംഗീകരിക്കുകയായിരുന്നു.

രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നീ പേരുകൾ അധ്യക്ഷ സ്ഥാനത്തേക്ക് ഉയർന്നു വരുന്നുണ്ടെങ്കിലും, പഴയ സ്വീകാര്യത ഇവർക്ക് ഉണ്ടോ എന്ന് ചോദിച്ചാൽ ഇല്ലായെന്ന് പറയേണ്ടിവരും . നെഹ്റു കുടുംബം ആധിപത്യം തുടരുന്ന സാഹചര്യത്തിൽ ചില നേതാക്കള്‍ക്ക് അമര്‍ഷമുണ്ടെങ്കിലും പകരം ആരെന്ന ചോദ്യത്തിന് അവര്‍ക്കും മറുപടിയില്ല. ഈ സാഹചര്യത്തിവല്‍ സോണിയ ഗാന്ധി തന്നെ തുടരട്ടെയെന്ന നിലപാടാണ് മുതിര്‍ന്ന നേതാക്കള്‍ പങ്കുവയ്ക്കുന്നത്.