രാമക്ഷേത്ര നിർമാണത്തെ അഭിനന്ദിച്ച മുഹമ്മദ്‌ ഷമിയുടെ മുൻ ഭാര്യയ്ക്ക് ബലാത്സംഗ ഭീഷണി

single-img
10 August 2020

യുപിയിലെ അയോധ്യയിൽ കഴിഞ്ഞ ദിവസം ഭൂമിപൂജ നടത്തി രാമക്ഷേത്ര നിർമാണത്തിനായി തുടക്കം കുറിച്ചതിനെ അഭിനന്ദിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ട മോഡൽ ഹസിൻ ജഹാന് ബലാത്സംഗ ഭീഷണിയും വധ ഭീഷണിയും. ഇന്ത്യൻ ക്രിക്കറ്റ് താരമായ മുഹമ്മദ് ഷമിയുടെ മുൻ ഭാര്യ കൂടിയാണ് ഹസിൻ ജഹാൻ.

അയോധ്യയിലെ രാമക്ഷേത്ര നിർമാണത്തെ അഭിനന്ദിച്ചതിന്റെ പേരിൽ തനിക്ക് ബലാത്സംഗ ഭീഷണിയും വധ ഭീഷണിയും ഉണ്ടായ വിവരം ഹസിൻ ജഹാൻ തന്നെയാണ് അറിയിച്ചത്. ഇതിനെ തുടര്‍ന്ന് പോലീസിന്റെ സൈബർക്രൈം വിഭാഗത്തിന് പരാതി നൽകിയതായും ഹസിൻ ജഹാൻ പറഞ്ഞു.

‘അയോധ്യയില്‍ രാമക്ഷേത്രത്തിന്റെ നിർമാണത്തിനായി തുടക്കം കുറിച്ചു നടന്ന ഭൂമിപൂജയിൽ എല്ലാ ഹിന്ദു സഹോദരങ്ങൾക്കും അഭിനന്ദനം’ – എന്നായിരുന്നു ഹസിൻ ജഹാന്‍ എഴുതിയിരുന്നത്. പോസ്റ്റ് വന്നതിന്റെ പിന്നാലെ ഹസിൻ ജഹാനെതിരെ ഭീഷണിയുമായി ചിലർ കമന്റ് ചെയ്യുകയായിരുന്നു . അതില്‍ ഹസീബ് ഖാൻ എന്നയാൾ ഹസിൻ ജഹാനെ പീഡനത്തിന് ഇരയാക്കുമെന്ന് ഭീഷണി മുഴക്കിയപ്പോൾ മറ്റുള്ള ചിലർ വധഭീഷണിയും മുഴക്കുകയായിരുന്നു.