സ്വർണക്കടത്ത് ;ഫൈസൽ ഫരീദിനെ ചോദ്യം ചെയ്യാൻ നീക്കം

single-img
10 August 2020

തിരുവനന്തപുരം സ്വർണക്കടത്തുകേസിൽ അന്വേഷണത്തിന്റെ ഭാഗമായി ദേശീയ അന്വേഷണ ഏജൻസി സംഘം യുഎഇയിലെത്തി. എസ്പിയുടെ നേതൃത്വത്തിലുള്ള രണ്ടംഗ സംഘമാണ് അന്വേഷണത്തിനുള്ളത്. ഫൈസൽ ഫരീദിനെ വിശദമായി ചോദ്യംചെയ്യലിന് വിധേയമാക്കുകയാണ് സംഘത്തിന്റെ പ്രധാന ദൗത്യങ്ങളിൽ ഒന്ന്. നിലവിൽ മൂന്നാംപ്രതിയാണ് ഫൈസൽ ഫരീദ്. അതേസമയം ഇന്ത്യയിലെ യുഎഇ കോൺസുലേറ്റിലെ അറ്റാഷെയെ ചോദ്യം ചെയ്യുമോയെന്നതിൽ തീരുമാനമായിട്ടില്ല.

കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ് എൻഐഎ സംഘത്തിന് യുഎഇയിലേക്ക് പോകുന്നതിനുള്ള അനുമതി നൽകിയത്. സ്വർണക്കടത്തിനു പിന്നിലെ ഹവാല ശൃംഖലയെക്കുറിച്ചായിരിക്കും എൻഐഎ സംഘം പ്രധാനമായും അന്വേഷിക്കുക. ഹവാല ഇടപാടിലൂടെയുള്ള പണം എങ്ങനെയാണ് വിതരണം ചെയ്യപ്പെടുന്നത്, യുഎഇയിൽ നിന്ന് ആരൊക്കെയാണ് ഇടപാടുകളെ നിയന്ത്രിക്കുന്നത് തുടങ്ങിയ കാര്യങ്ങളും അന്വേഷിക്കും.