കേരളത്തില്‍ ഇന്ന് 1184 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; 956 പേർക്ക് സമ്പർക്കം വഴി രോഗം

single-img
10 August 2020

കേരളത്തില്‍ ഇന്ന് 1184 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. രോഗം സ്ഥിരീകരിക്കപ്പെട്ടവരിൽ 956 പേർക്ക് സമ്പർക്കം വഴിയാണ് രോഗം പടർന്നത്. ഇവരിൽ 114 പേരുടെ രോഗഉറവിടം വ്യക്തമല്ല. അതേസമയം 784 പേർ കൊവിഡ്മുക്തി നേടി.

തിരുവനന്തപുരം 200, കൊല്ലം 41,പത്തനംതിട്ട 4, ആലപ്പുഴ 30, കോട്ടയം 40,ഇടുക്കി 10, എറണാകുളം 101, തൃശൂർ 40, പാലക്കാട് 147, മലപ്പുറം 255, കോഴിക്കോട് 66, വയനാട് 33,കണ്ണൂർ 63, കാസർഗോഡ് 146 എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിക്കപ്പെട്ടത്. അവസാന 24 മണിക്കൂറിനിടെ 20583 പരിശോധനകളാണ് നടന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 106 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 73 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 41 ആരോഗ്യപ്രവർത്തകർക്കും രോഗം ബാധിച്ചു.

അതേസമയം,ഇന്ന് സംസ്ഥാനത്ത് ഏഴ് മരണമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എറണാകുളം പള്ളിക്കൽ സ്വദേശി നഫീസ(52), കോഴിക്കോട് കൊയിലാണ്ടി സ്വദേശി അബൂബക്കർ(64), തിരുവനന്തപുരം മാറനല്ലൂർ സ്വദേശി ജമ(50), കൊല്ലം മയിലക്കാട് സ്വദേശി ദേവദാസ്(45), കാസർകോട് നീലേശ്വരം സ്വദേശി മുഹമ്മദ്കുഞ്ഞ്(65), വയനാട് കൽപ്പറ്റ സ്വദേശി അരുവിക്കുട്ടി(65) എന്നിവരാണ് മരിച്ചത് എന്ന് മുഖ്യമന്ത്രി അറിയിച്ചു.

Media Briefing

Media Briefing

Posted by K K Shailaja Teacher on Monday, August 10, 2020