കോവിഡ് പോരാട്ടത്തിൽ ഷാരൂഖ് ഖാനും ; കിംഗ് ഖാന്റെ ഓഫീസ് കെട്ടിടം ഇനി കൊവിഡ് ഐസിയു

single-img
10 August 2020

ഷാരൂഖ് ഖാന്‍റെ ഓഫീസ് കെട്ടിടം കൊവിഡ് ഐസിയുവിനായി വിട്ടു നൽകി . ബ്രിഹാന്‍ മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ഹിന്ദുജ ആശുപത്രിയുടേയും ഷാരൂഖിന്‍റെ മീര്‍ ഫൌണ്ടേഷന്‍റെയും ശ്രമഫലമായാണ് ഓഫീസ് കെട്ടിടം ഐസിയു ആക്കി മാറ്റിയിരിക്കുന്നത് . ഓഗസ്റ്റ് എട്ട് മുതല്‍ 15 ഐസിയു ബെഡുകളാണ് ഈ കെട്ടിടത്തില്‍ പ്രവര്‍ത്തനമാരംഭിക്കുക.

കൊവിഡ് 19 മൂലം ഏറെ ക്ലേശമനുഭവിക്കുന്ന രോഗികള്‍ക്ക് വെന്‍റിലേറ്റര്‍ അടക്കമുള്ള സജ്ജീകരണങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ഇരുപത്തിനാല് മണിക്കൂറും ആശുപത്രി പ്രവര്‍ത്തന സജ്ജമാണെന്നും ഹിന്ദുജ ആശുപത്രിയിലെ മുതിര്‍ന്ന ഡോക്ടര്‍മാര്‍ ടൈംസ് ഓഫ് ഇന്ത്യയോട് വിശദമാക്കി. നേരത്തെ രാജ്യം കൊവിഡിനെതിരെ പൊരുതുമ്പോള്‍ സഹായഹസ്തവുമായി ഷാരൂഖ് ഖാനെത്തിയിരുന്നു. മുംബൈയിലെ തങ്ങളുടെ നാല് നില കെട്ടിടം ക്വാറന്റൈന് വേണ്ടി ഉപയോഗിക്കാന്‍ വിട്ടുനല്‍കാമെന്നാണ് താരവും ഭാര്യ ഗൗരിയും അറിയിച്ചിരുന്നു.