കരിപ്പൂര്‍ വിമാനാപകടം: ചികിത്സയില്‍ കഴിയുന്നത് 109പേര്‍; 23 പേരുടെ നില ഗുരുതരമെന്ന് മുഖ്യമന്ത്രി

single-img
10 August 2020

കരിപ്പൂര്‍ വിമാനാപകടത്തിൽ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന 109 പേരിൽ 23 പേരുടെ നില ഗുരുതരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കോഴിക്കോട്ടെ വിവിധ ആശുപത്രികളില്‍ 82 പേരും മലപ്പുറം ജില്ലയിലുള്ള ആശുപത്രികളിൽ 27 പേരും ചികിത്സയിലുണ്ടെന്നും മുഖ്യമന്ത്രി പത്രസമ്മേളനത്തിൽ പറഞ്ഞു.

ഗുരുതരമായി ചികിത്സയില്‍ കഴിയുന്ന 23 പേരിൽ മൂന്ന് പേര്‍ വെന്റിലേറ്ററിലാണ്. അതേസമയം 81 പേര്‍ സുഖം പ്രാപിച്ചു വരുന്നു. വിമാനം അപകടത്തിൽപ്പെട്ടപ്പോൾ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളിയായ എല്ലാവരും സ്വയം നിരീക്ഷണത്തില്‍ പോകണമെന്നും മുഖ്യമന്ത്രി അറിയിച്ചു.