കരിപ്പൂർ രക്ഷാപ്രവർത്തനത്തിലെ ഹീറോകൾക്ക് പൊലീസിൻ്റെ സല്യൂട്ട്

single-img
10 August 2020

കരിപ്പൂര്‍ വിമാന ദുരന്ത സമയത്ത് രക്ഷാപ്രവര്‍ത്തനത്തിൻ്റെ ഭാഗമായ നാട്ടുകാർക്ക് പൊലീസിൻ്റെ സല്യൂട്ട്. നിരീക്ഷണത്തില്‍ കഴിയുന്ന നാട്ടുകാര്‍ക്ക് ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ കഴിഞ്ഞദിവസം ആദരസൂചകമായി സല്യൂട്ട് നല്‍കുന്നതിന്റെ ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി. ക്വാറന്റൈനില്‍ കഴിയുന്നവരുടെ വീട്ടിലെത്തിയാണ് സല്യൂട്ട് നല്‍കിയത്. 

അപകട സമയത്ത് രക്ഷാപ്രവര്‍ത്തിന് മുന്നിട്ടിറങ്ങിയ നാട്ടുകാർ നിരീക്ഷണത്തിലാണ്. ഇവരോട് ക്വാറന്റൈനില്‍ പ്രവേശിക്കാന്‍ ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും നിര്‍ദേശിച്ചിരുന്നു. 

മലപ്പുറം കലക്ടര്‍ കെ ഗോപാലകൃഷ്ണന്‍ ക്വാറന്റൈനീല്‍. രക്ഷാ പ്രവര്‍ത്തനത്തില്‍ പങ്കെടുത്ത 42 പൊലീസ് ഉദ്യോഗസ്ഥരും 72 അഗ്നിരക്ഷാ ഉദ്യോഗസ്ഥരും നിരീക്ഷണത്തിലാണ്.