സംസ്ഥാനത്ത് വെള്ളപ്പൊക്ക മുന്നറിയിപ്പ് തുടരുമെന്ന് കേന്ദ്ര ജല കമ്മീഷൻ

single-img
10 August 2020

മഴയ്ക്ക് ശമനം ഉണ്ടായാലും വെള്ളപ്പൊക്ക മുന്നറിയിപ്പ് തുടരുമെന്ന് കേന്ദ്ര ജല കമ്മീഷൻ അറിയിച്ചു. കേരളത്തിലെ വലിയ അണക്കെട്ടുകളായ ഇടമലയാർ, ഇടുക്കി ഡാമുകളിൽ നിലവില്‍ സ്ഥിതി നിയന്ത്രണ വിധേയമാണ് എങ്കിലും ചെറിയ അണക്കെട്ടുകൾ നിറയുന്ന സാഹചര്യത്തിൽ ജലം ഒഴുക്കിവിടുന്നത് ത്ടരാനാണ് തീരുമാനം.

അതേസമയം കോഴിക്കോട്, പാലക്കാട്, വയനാട്, ഇടുക്കി, പത്തനംതിട്ട, കോട്ടയം , തൃശ്ശൂര്‍ എന്നി ജില്ലകൾ ഇപ്പോഴും വെള്ളപ്പൊക്ക ബാധിതമാണ്. പ്രധാന നദികളായ പെരിയാർ, ഭാരതപ്പുഴ, പമ്പ, കബനി, വളപട്ടണം, കുറ്‍റ്യാടി നദികളുടെ തീരത്തുള്ളവർക്ക് ജാഗ്രത നിർദ്ദേശം വീണ്ടും തുടരാനാണ് തീരുമാനം.

നിലവില്‍ പത്തനംതിട്ട,ആലപ്പുഴ,കോട്ടയം ജില്ലകളിൽ മഴയ്ക്ക് കുറവ് വന്നതോടെ ആശങ്ക കുറഞ്ഞെങ്കിലും മിക്ക സ്ഥലങ്ങളിലും വ്യാപക കൃഷിനാശവും വെള്ളക്കെട്ടും ഇപ്പോഴും തുടരുകയാണ്.പത്തനംതിട്ടയില്‍ പമ്പ അണക്കെട്ടിന്‍റെ ആറ് ഷട്ടറുകളും അടച്ചു. ഇപ്പോഴും അപ്പർ കുട്ടനാട്ടിൽ ജലനിരപ്പ് മാറ്റമില്ലാതെ തുടരുകയാണ്.