ബുദ്ധൻ ജനിച്ചത് നേപ്പാളിൽ തന്നെ: നേപ്പാളിൻ്റെ പ്രതിഷേധത്തെ തുടർന്നു ഇന്ത്യയുടെ സമ്മതം

single-img
10 August 2020

ഗൗ​ത​മ​ബു​ദ്ധ​ന്‍റെ ജന്മദേ​ശം നേ​പ്പാ​ൾ ത​ന്നെ​യാ​ണെ​ന്ന് സമ്മതിച്ച് ഇ​ന്ത്യ. ബു​ദ്ധ​ൻ ജ​നി​ച്ച​ത് ഇ​ന്ത്യ​യി​ലാ​ണെ​ന്ന് ജ​യ​ശ​ങ്ക​ർ പ​റ​ഞ്ഞ​താ​ണ് വിവാദമായി മാറിയത്. ഈ സംഭവം നേ​പ്പാ​ളി​ലെ മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്ത​തി​നെ തു​ട​ർ​ന്നാ​ണ് വി​വാ​ദ​മു​ട​ലെ​ടു​ത്ത​ത്.

വിവാദങ്ങൾ ഉടലെടുത്തതിനെ തുടർന്ന് ശ്രീ ​ബു​ദ്ധ​ന്‍റെ ജന്മ​ദേ​ശം നേ​പ്പാ​ളാ​ണെ​ന്ന് വ്യ​ക്ത​മാ​ക്കി​യ ജ​യ​ശ​ങ്ക​ർ, ബു​ദ്ധ​പാ​ര​മ്പ​ര്യം ന​മ്മ​ൾ പ​ങ്കി​ട്ടെ​ന്നും ബു​ദ്ധ​ന്‍റെ ജന്മദേ​ശം നേ​പ്പാ​ളി​ലെ ലും​ബി​നി​യാ​ണെ​ന്ന​തി​ൽ സം​ശ​യ​മി​ല്ലെ​ന്നും വ്യക്തമാക്കുകയായിരുന്നു.  

ശ​നി​യാ​ഴ്ച ന​ട​ന്ന വെ​ബ്ബി​നാ​റി​ൽ ഇ​ന്ത്യ​യു​ടെ ധാ​ർ​മ്മി​ക നേ​തൃ​ത്വ​ത്തി​ൽ എ​ങ്ങ​നെ​യാ​ണ് ബു​ദ്ധ​നും ഗാ​ന്ധി​യും ഇ​പ്പോ​ഴും പ്ര​സ​ക്ത​മാ​കു​ന്ന​തെ​ന്ന് ജ​യ​ശ​ങ്ക​ർ സൂ​ചി​പ്പി​ച്ചി​രു​ന്നു. എ​ന്നാ​ൽ, നേപ്പാളിലെ മാധ്യമങ്ങൾ വാർത്ത നൽകിയത് നേരേ തിരിച്ചാണ്. ബു​ദ്ധ​ന്‍റെ ജന്മദേ​ശം ഇ​ന്ത്യ​യാ​ണെ​ന്ന് ജ​യ​ശ​ങ്ക​ർ പ​റ​ഞ്ഞെ​ന്ന ത​ര​ത്തി​ലാ​ണ് നേ​പ്പാ​ളി​ലെ മാ​ധ്യ​മ​ങ്ങ​ൾ വാ​ർ​ത്ത റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്.

ഇ​രു​രാ​ജ്യ​ങ്ങ​ളും ബു​ദ്ധ പൈ​തൃ​ക​ത്തെ പ​ങ്കി​ട്ടെ​ടു​ത്ത​ത് പ​രാ​മ​ർ​ശി​ക്കു​ക​യാ​ണ് മ​ന്ത്രി​ചെ​യ്ത​തെ​ന്ന് വി​ദേ​ശ​കാ​ര്യ വ​ക്താ​വ് അ​നു​രാ​ഗ് ശ്രീ​വാ​സ്ത​വ വ്യ​ക്ത​മാ​ക്കി. നേ​പ്പാ​ളി​ലെ ലും​ബി​നി​യി​ലാ​ണ് ഗൗ​ത​മ ബു​ദ്ധ​ൻ ജ​നി​ച്ച​ത് എ​ന്ന​തി​ൽ സം​ശ​യ​മി​ല്ലെ​ന്നും ശ്രീ​വാ​സ്ത​വ പ​റ​ഞ്ഞു.