അയോധ്യയിൽ ക്ഷേത്രമെങ്കിൽ അയോധ്യപുരിയിൽ വലിയ ബിംബം: നേപ്പാളുകാരുടെ `രാമജന്മഭൂമി´യിൽ ഭീമാകാരമായ ബിംബം സ്ഥാപിക്കുവാൻ പദ്ധതിയിട്ട് നേപ്പാൾ

single-img
10 August 2020

രാമൻ്റെ ജന്മസ്ഥലം വിവാദം ഒന്നടങ്ങിയില്ല. അതിനു മുൻപേ അടുത്ത രാമ വിവാദവുമായി എത്തിയിരിക്കുകയാണ് നേപ്പാൾ. നേപ്പാൾ എന്നുപറഞ്ഞാൽ നേപ്പാൾ പ്രധാനമന്ത്രി ശർമ ഒലി. 

കുറച്ചുനാൾ മുമ്പാണ് ഇന്ത്യയെ പിടിച്ചു കുലുക്കിയ പഴയ വിവാദം എത്തിയത്. രാമൻ്റെ ജന്മസ്ഥലം ഇന്ത്യയിലെ ആയോധ്യ അല്ലെന്നും അത് നേപ്പാളിലാണെന്നും പറഞ്ഞു കൊണ്ടാണ് ശർമ്മ ഒലി വിവാദങ്ങളുടെ തിരികൊളുത്തിയത്. തിരിയിൽ പെട്ടെന്നു തീപിടിച്ചു. സ്ഫോടനവും നടന്നു. വാദങ്ങളും മറുവാദങ്ങളുമായി വിവാദങ്ങൾ അങ്ങനെ നീണ്ടു. ഈ സഗഭവത്തിൻ്റെ പേരിൽ ഇന്ത്യയിലും നേപ്പാളിലും ഒരേപോലെ വിവാദങ്ങൾ പൊട്ടിപ്പുറപ്പെട്ടു. 

ഇതിനിടയിൽ ഇന്ത്യൻ പ്രദേശങ്ങൾ തങ്ങളുടേതാക്കി നേപ്പാൾ ഭൂപടവും ഇറക്കി. ആകെ കൊണ്ട് ബഹളമയം. 

ഇപ്പോഴിതാ പുതിയ വിവാദവുമായി എത്തിയിരിക്കുകയാണ് നേപ്പാൾ പ്രധാനമന്ത്രി ശർമ്മ ഒലി വീണ്ടും. അയോധ്യയിൽ രാമക്ഷേത്രം നിർമിക്കുന്നതിനുള്ള പ്രാരംഭ നടപടികൾ കൈകൊണ്ടതിനുപിന്നാലെയാണ് രാമൻ്റെ ജന്മസ്ഥലവുമായി  ബന്ധപ്പെട്ട പുതിയ വിവാദങ്ങൾക്ക് നേപ്പാൾ തുടക്കം കുറിച്ചിരിക്കുന്നത്. 

രാമൻ്റെ ജന്മസ്ഥലം ഇന്ത്യയിലെ ആയോധ്യയല്ലെന്ന് ഒരുമാസംമുമ്പ് നേപ്പാൾ പറഞ്ഞുവല്ലോം. അതിൻ്റെ തുടർച്ചയാണ് ഇപ്പോഴത്തെ വിവാദവും. രാമൻ്റെ ജന്മസ്ഥലം നേപ്പാളിലെ മാഡിയിലുള്ള അയോധ്യാപുരി ആണെന്നാണ് ശർമ്മ ഒലി ഇപ്പോൾ പറയുന്നത്. ജന്മസ്ഥലം ഈ അയോധ്യാ പുരിയാണെന്ന് തനിക്ക് ഉറപ്പുണ്ടെന്നും നേപ്പാൾ പ്രധാനമന്ത്രി ഉറപ്പിച്ചു പറയുന്നുണ്ട്. 

സംഭവം അവിടം കൊണ്ടും തീർന്നില്ല. ഇന്ത്യയിൽ അയോധ്യയിൽ രാമക്ഷേത്രം വളരെ വിപുലമായ രീതിയിൽ നിർമ്മിക്കുന്നുണ്ടെന്നും അതേ രീതിയിൽ നേപ്പാളിലെ അയോധ്യാപുരിയിലും രാമൻ്റെ ബിംബം സ്ഥാപിക്കണമെന്നുമാണ് പ്രധാനമന്ത്രി പറയുന്നത്. രാമൻ്റെ ജന്മസ്ഥലം എന്ന നിലയിൽ അയോധ്യാ പരിക്ക്  പ്രശസ്തി നേടി കൊടുക്കാനായി ഇത് ഉപകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 

നേപ്പാൾ പ്രധാനമന്ത്രി ഈ പറഞ്ഞതൊക്കെ ആരോടാണെന്ന് അറിയാമോ? ചിറ്റ് വാൻ ജില്ലയിലുള്ള മഡിയിലെ കമ്മ്യൂണിസ്റ്റ് പാർട്ടി പ്രതിനിധി സംഘത്തോടണ് നേപ്പാൾ പ്രധാനമന്ത്രി ഇക്കാര്യങ്ങൾ ആവശ്യപ്പെട്ടത്. നമ്മുടെ അയോധ്യാ പുരിക്ക് ശ്രീരാമൻ്റെ ജന്മസ്ഥലം എന്ന നിലയിൽ പ്രശസ്തി നേടി കൊടുക്കുവാൻ പരിശ്രമിക്കണമെന്നും പാർട്ടി പ്രതിനിധികളോട് അദ്ദേഹം അഭ്യർത്ഥിച്ചു. 

നേപ്പാൾ കമ്മ്യൂണിസ്റ്റ് പാർട്ടി പ്രധാനമന്ത്രിയോട് രാജി ആവശ്യപ്പെടുന്ന പശ്ചാത്തലത്തിലാണ് ശർമ്മ ഒലി ഈ പ്രസ്താവനയുമായി രംഗത്ത് വന്നത് എന്നുള്ളത് പ്രത്യേകം ഓർക്കേണ്ട കാര്യമാണ്. ഭരണനയങ്ങളുടെ പരാജയം ചൂണ്ടിക്കാട്ടിയാണ് കമ്മ്യൂണിസ്റ്റു പാർട്ടി അദ്ദേഹത്തോട് രാജി ആവശ്യപ്പെട്ടത്. രാമൻ്റെ ജന്മസ്ഥല വിവാദങ്ങളോട് നേപ്പാൾ കമ്മ്യൂണിസ്റ്റു പാർട്ടിക്കും താൽപര്യമില്ലെന്നുള്ളതാണ് വസ്തുത. പ്രധാനമന്ത്രിയുടെ ഇന്ത്യയെ ലക്ഷ്യം വച്ചുള്ള ഈ അവകാശവാദങ്ങളെ ‘അസംബന്ധവും’, ‘അസ്വസ്ഥതയുണ്ടാക്കുന്നതും’, ‘നയന്ത്രന്ത്രപരമല്ലാത്തതും’ എന്നാണ് നേപ്പാൾ കമ്മ്യൂണിസ്റ്റ് പാർട്ടി വിശേഷിപ്പിക്കുന്നത്. 

ഒലി നിരന്തരം ഇത്തരത്തിലുള്ള പ്രസ്താവനകൾ നടത്തുന്നതും തങ്ങളുടെ ശ്രദ്ധയിൽ പെട്ടിട്ടുള്ളതായി കമ്മ്യൂണിസ്റ്റ് പാർട്ടി നേതാക്കൾ നേരത്തേ വ്യക്തമാക്കിയിരുന്നു. ഇക്കാര്യം പലതവണ അവർ പ്രധനമന്ത്രിയോട് ചൂണ്ടിക്കാട്ടുകയും ചർച്ച വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാൽ ഏറെ നാളുകളായി എൻ.സി.പി പ്രതിനിധികളുമായി ചർച്ച നടത്തുന്നതിൽ നിന്നും ഒഴിഞ്ഞുമാറി നടക്കുകയായിരുന്നു ഒലി. 

സത്യം പറഞ്ഞാൽ നേപ്പാളുകാർക്കു മടുത്തു തുടങ്ങിയിരിക്കുന്നു. വെറുതേ ഇരുനന് ഇന്ത്യയുടെ മുകളിൽ കോലിട്ടുകുത്തിയ അവസ്ഥയിലാണ് നേപ്പാൾ. അതും ഒരു വ്യക്തിയുടെ സ്വന്തം സുഖത്തിനു വേണ്ടി മാത്രവും. പക്ഷേ ഒന്നും ചെയ്യാൻ അകഴിയാത്ത അവസ്ഥയിലാണ് നേപ്പാൾ കമ്മ്യുണിസ്റ്റു പാർട്ടി. തന്നെ അധികാരത്തിൽ നിന്നും താഴെയിറക്കാൻ ശ്രമിച്ചാൽ പാർട്ടി പിളർത്താനാണ് ഒലി ഉദ്ദേശിക്കുന്നതെന്നാണ് പുറത്തു വരുന്ളന സൂചനകൾ. 

ചത്തത് കീചകനെങ്കിൽ കൊന്നതു ഭീമൻ തന്നെ എന്നൊരു പഴമൊഴിയുണ്ടല്ലോ. ഇവിടെ മാത്രമല്ല അങ്ങ് നേപ്പാളിലും ആ പഴമൊഴി ഇപ്പോൾ പ്രശസ്തമാണ്. ഇന്ത്യയെ ലക്ഷ്യം വച്ചുകൊണ്ട് ഒലി നിരന്തരം പ്രസ്താവനകൾ നടത്തുന്നതിന് പിന്നിൽ ചൈനയാണെന്നാണ് നേപ്പാളിലെ രാഷ്ട്രീയ നിരീക്ഷകർ കരുതുന്നതും. ഈ പ്രസ്താവനകളിലൂടെ ഭരണപരാജയങ്ങളിൽ നിന്നും ശ്രദ്ധ തിരിക്കാനും ഒലി ശ്രമിക്കുന്നുണ്ടെന്നുള്ള റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്. 

ഇന്ത്യയുടമായി അതിർത്തി തർക്കത്തിൽ ചെെന ഏർപ്പെട്ടിരിക്കുന്ന സാഹചര്യത്തിൽ ചെെനയെ പ്രീതിപ്പെടുത്തി അധികാരത്തിൽ തുടരുക എന്ന തന്ത്രമാണ് ഒലി പയറ്റുന്നതെന്നു വ്യക്തം. മുടക്കുമതിലില്ലാത്ത കാര്യമായതിനാൽ ചെെനയും ഇതിനു കൂട്ടു നിൽക്കുന്നു. ഒരർത്ഥത്തിൽ നേപ്പാൾ കമ്മ്യൂണിസ്റ്റു പാർട്ടിക്ക് ചെല്ലും ചെലവും കൊടുത്തു വളർത്തുന്നത് ചെെനീസ് കമ്മ്യുണിസ്റ്റു പാർട്ടിയാണ്. ആ പാർട്ടിയിൽ ഒരു പിളർപ്പുണ്ടാകരുതെന്നും ചെെന ആഗ്രഹിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ശർമ്മ ഒലിയുമായി നേപ്പാളിലെ ചൈനീസ് അംബാസഡർ ഹൗ യാങ്ങി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്.