പീഡിപ്പിച്ചെന്ന പരാതിയുമായി എയര്‍ ഹോസ്റ്റസ്; കാബിന്‍ ക്രൂവിനെതിരെ കേസെടുത്ത് നെടുമ്പാശ്ശേരി പോലീസ്

single-img
10 August 2020

പീഡിപ്പിച്ചെന്ന എയർ ഹോസ്റ്റസിന്റെ പരാതിയിൽ കാബിന്‍ ക്രൂവിനെതിരെ പോലീസ് കേസെടുത്തു.
പരാതിയിന്മേൽ കുറ്റവാളി എന്ന് ആരോപിക്കപ്പെട്ട കാസര്‍കോട് സ്വദേശി വൈശാഖിനെതിരെയാണ് നെടുമ്പാശ്ശേരി പോലീസ് കേസ് എടുത്തത്.

മലയാളിയായ എയര്‍ ഹോസ്റ്റസാണ് പരാതി നല്‍കിയത്. തന്നെ വിവാഹ വാഗ്ദാനം നല്‍കി വൈശാഖ് ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതിയിൽ പറയുന്നത്.