ഹിന്ദി അറിയാത്തവര്‍ ഇന്ത്യക്കാരല്ലേ; കനിമൊഴി

single-img
9 August 2020

വിമാനത്താവളത്തില്‍ വച്ച് മണിക്കൂറുകള്‍ക്ക് മുമ്പുണ്ടായ തന്റെ അനുഭവം പങ്കുവച്ച് എംപി കനിമൊഴി രംഗത്ത് . ഹിന്ദി അറിയില്ലെന്നും തമിഴിലോ ഇംഗ്ലീഷിലോ സംസാരിക്കണമെന്നും വിമാനത്താവളത്തിലെ സിഐഎസ്എഫ് ജീവനക്കാരിയോട് ആവശ്യപ്പെട്ട കനിമൊഴിക്ക് തിരികെ ലഭിച്ച ചോദ്യം ‘ഇന്ത്യക്കാരിയായിട്ടും ഹിന്ദി അറിയില്ലേ’ എന്നായിരുന്നു. എന്നുമുതലാണ് ഇന്ത്യക്കാര്‍ എന്നാല്‍ ഹിന്ദി അറിയുന്നവര്‍ എന്നായതെന്ന് ട്വിറ്ററിലൂടെ അനുഭവം വിവരിച്ച് കനിമൊഴി ചോദിക്കുന്നത്.

കനിമൊഴിയുടെ ട്വീറ്റ് ഏറ്റെടുത്തിരിക്കുകയാണ് ട്വിറ്റര്‍ ലോകം . #hindiimpositiont എന്ന ഹാഷ്ടാഗോടെയാണ് കനിമൊഴി ട്വീറ്റ് പോസ്റ്റ് ചെയ്തിരിക്കുന്നത്. സിഐഎസ്എഫ് ഉദ്യോഗസ്ഥയുടെ പേരുമാറ്റത്തെ വിമര്‍ശിച്ചും ഇന്ത്യയുടെ ഭാഷാ വൈവിധ്യം ഓര്‍മ്മിപ്പിച്ചും നിരവധി പേരാണ് ട്വീറ്റ് റീ ട്വീറ്റ് ചെയ്ത് രംഗത്തെത്തിയിരിക്കുന്നത് .