കൊടുത്താൽ കൊല്ലത്തും കിട്ടും: രാജസ്ഥാനിൽ ബിജെപി തങ്ങളുടെ ആറ് എംഎല്‍എമാരെ റിസോർട്ടിലേക്കുമാറ്റി, തീർത്ഥാടനത്തിനു പോകുന്നെന്ന് വിശദീകരണം

single-img
9 August 2020

രാജസ്ഥാനിൽ ബിജെപി തങ്ങളുടെ ആറ് എംഎല്‍എമാരെക്കൂടി ഗുജറാത്തിലെ പോര്‍ബന്തറിലേക്ക് മാറ്റി. കോണ്‍ഗ്രസിലെ അശോക് ഗെഹ്‌ലോട്ട് വിഭാഗം തങ്ങളുടെ എംഎല്‍എമാരെ സ്വാധീനിക്കുമെന്ന് ഭയന്നാണ് ഇവരെ പോര്‍ബന്തറിലേക്ക് മാറ്റിയത് രാജസ്ഥാന്‍ നിയമസഭ സമ്മേളനം തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കേയാണ് നടപടി. 

ജയ്പുരില്‍ നിന്ന് ചാര്‍ട്ടേഡ് ഫ്‌ളൈറ്റിലാണ് ഇവര്‍ ഗുജറാത്തിലേക്ക് തിരിച്ചത്. പോര്‍ബന്തറിലെ ആഡംബര റിസോര്‍ട്ടിലായിരിക്കും എംഎല്‍എമാര്‍ കഴിയുക. ഇവര്‍ സോമനാഥ ക്ഷേത്രം സന്ദര്‍ശിക്കുമെന്നും സൂചനയുണ്ട്. 

ഇതുവരെ 23 എംഎല്‍എമാരെയാണ് ബിജെപി ഗുജറാത്തിലേക്ക് അയച്ചിരിക്കുന്നത്. അതില്‍ 18 പേര്‍ പോര്‍ബന്തറിലാണ് ഇപ്പോഴുള്ളത്. 

അശോക് ഗെഹ്‌ലോട്ട് വിഭാഗം ബിജെപി എംഎല്‍എമാരെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന ഭയത്തില്‍ 40 എംഎല്‍എമാരെ ഗുജറാത്തിലേക്ക് മാറ്റുമെന്ന് ബിജെപിയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ അറിയിച്ചു. 

ബിജെപി എംഎല്‍എമാരെ പൊലീസും ഭരണകൂടവും ഉപദ്രവിക്കുകയാണെന്നും അതിനാല്‍ എംഎല്‍എമാര്‍ സ്വമേധയാ തീര്‍ഥാടനത്തിന് പോവുകയാണെന്നുമാണ് ബിജെപി പറയുന്നത്.