അമിത് ഷായ്ക്ക് കൊവിഡ് മുക്തി

single-img
9 August 2020

അഭ്യന്തരമന്ത്രി അമിത് ഷാ കൊവിഡ് മുക്തി നേടിയതായി ബിജെപി വൃത്തങ്ങൾ വ്യക്തമാക്കി. അവസാനം നടത്തിയ കൊവിഡ് പരിശോധനയിൽ അമിത് ഷായുടെ ഫലം നെ​ഗറ്റീവായെന്ന വിവരം പുറത്തു വിട്ടത് ബിജെപി നേതാവും എംപിയുമായ മനോജ് തിവാരിയാണ്. 55-കാരനായ അമിത് ഷാ പ്രമേഹരോ​ഗി കൂടിയായതിനാൽ അദ്ദേഹത്തിന് ക‍ർശന നിരീക്ഷണമാണ് ആശുപത്രിയിൽ ഏ‍ർപ്പെടുത്തിയത്. കൊവിഡ് പോസിറ്റീവാക്കുന്നതിന് മുൻപ് അദ്ദേഹം കേന്ദ്രമന്ത്രിസഭായോ​ഗത്തിൽ പങ്കെടുത്തത് ആശങ്ക സൃഷ്ടിച്ചിരുന്നു.

കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് അമിത് ഷാ അയോധ്യയിൽ എത്തിയിരുന്നില്ല .ഒരാഴ്ച മുൻപാണ് അമിത് ഷാ കൊവിഡ് പോസിറ്റീവായത്. താനുമായി സമ്പ‍ർക്കത്തിൽ വന്നവരെല്ലാം സ്വയം നിരീക്ഷണത്തിൽ പോകണമെന്ന് അമിത് ഷാ ആവശ്യപ്പെട്ടിരുന്നു. ​ദില്ലി അതി‍ർത്തിയോട് ചേ‍ർന്ന് ​ഗുരു​ഗ്രാമിലെ മേദാന്ത ആശുപത്രിയിലാണ് അമിത് ഷായെ പ്രവേശിപ്പിച്ചത്.