ന്യൂസിലാന്‍ഡ് കോവിഡിനെ തോൽപിച്ച കഥ ഇങ്ങനെ..!

single-img
9 August 2020

ന്യൂസിലാന്‍ഡ് എന്ന ചെറു ദ്വീപു രാഷ്ട്രം ലോകത്തിന് മുൻപിൽ തലയുയർത്തി നിൽക്കുകയാണ്. ഒരു കോവിഡ് സമ്പര്‍ക്ക കേസ് പോലും റിപ്പോര്‍ട്ട് ചെയ്യാത്ത നൂറാമത്തെ ദിവസമാണ് ന്യൂസിലാന്‍ഡിന്.കഴിഞ്ഞ ആറ് മാസത്തിലേറെയായി ലോകത്തെ മറ്റ് രാജ്യങ്ങളിലെങ്ങും കോവിഡ് വ്യാപനം ദിനംപ്രതി കൂടിക്കൊണ്ടിരിക്കുമ്പോള്‍ ന്യൂസിലാന്‍ഡ് വെറും 65 ദിവസങ്ങള്‍ കൊണ്ടാണ് മഹാമാരിയെ പിടിച്ചുകെട്ടിയത്.

ആദ്യത്തെ സമ്പര്‍ക്ക വ്യാപന കേസ് ഫെബ്രുവരി 26നാണ് റിപ്പോര്‍ട്ട് ചെയ്തതെങ്കില്‍ മെയ് ഒന്നിനുള്ളില്‍ വൈറസ് വ്യാപനം പൂര്‍ണമായും നിലച്ചുവെന്നുവേണം പറയാന്‍. അതിന്റെ തെളിവായി അടുത്ത നൂറ് ദിവസമായി രാജ്യത്ത് ഒരു സമ്പര്‍ക്ക കേസ് പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ന്യൂസിലാന്‍ഡ് 65 ദിവസം കൊണ്ട് എങ്ങനെയാണ് വൈറസ് വ്യാപനത്തെ പിടിച്ചുകെട്ടിയത് എന്ന ചോദ്യത്തിന് ഉത്തരം ഇതാണ് .

ഒന്നാമതായി അതിര്‍ത്തിയിലെ നിയന്ത്രണങ്ങള്‍ കർശനമാക്കി, പുറത്തുനിന്നും വരുന്നവര്‍ക്ക് രാജ്യത്തേക്ക് പ്രവേശിക്കാന്‍ പ്രത്യേക അനുമതിവേണം. രാജ്യത്തെത്തിയാല്‍ മാറ്റിപ്പാര്‍പ്പിക്കും. നിയയന്ത്രണം ഇപ്പോഴും തുടരുകയാണ് .അടുത്തതായി സമ്പൂര്‍ണ ലോക്ക്ഡൗണ്‍, സാമൂഹിക അകലം- കര്‍ശനമായി നടപ്പിലാക്കി. പിന്നീടുള്ള നടപടി ക്വാറന്റീന്‍, ഓരോ കേസുമായി ബന്ധപ്പെട്ട എല്ലാവരേയും പരിശോധനയ്ക്ക് വിധേയമാക്കി. എല്ലാവരേയും കണ്ടെത്തി ക്വാറന്റീന്‍ ചെയ്തു.