എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനത്തിന് 375 കോടി രൂപയുടെ ഇൻഷുറൻസ്..!

single-img
9 August 2020

കരിപ്പൂരിൽ അപകടത്തിൽപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനത്തിന് 375 കോടി രൂപയുടെ ഇൻഷുറൻസ്. അന്താരാഷ്ട്ര രീതിയനുസരിച്ച് അപകടത്തിൽ മരിച്ചവരുടെ ആശ്രിതർക്ക് 75 ലക്ഷംമുതൽ ഒരുകോടിവരെ രൂപ നഷ്ടപരിഹാരം ലഭിച്ചേക്കും. വിമാനടിക്കറ്റ് എടുക്കുമ്പോൾ ഇൻഷുറൻസ് പരിരക്ഷയും ലഭിക്കും. പരിക്കേൽക്കുന്നവരുടെ നഷ്ടപരിഹാരത്തുകയുടെ കാര്യത്തിൽ വ്യക്തതയില്ല.കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പ്രഖ്യാപിക്കുന്ന ആശ്വാസതുകയ്ക്കുപുറമേയാണ് ഇൻഷുറൻസ് മുഖേനയുള്ള നഷ്ടപരിഹാരം.

രാജ്യത്തെ നാലു പൊതുമേഖലാ ഇൻഷുറൻസ് കമ്പനികളുടെ കൺസോർഷ്യമാണ് വിമാനം ഇൻഷുർ ചെയ്തിരിക്കുന്നത്. നഷ്ടപരിഹാരബാധ്യത കുറയ്ക്കാൻ വിദേശത്തെ ഇൻഷുറൻസ് കമ്പനികളിൽ പുനർ ഇൻഷുറൻസ് നൽകിയിട്ടുമുണ്ട്. ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ അന്വേഷണറിപ്പോർട്ടിനും ഇൻഷുറൻസ് കമ്പനികളുടെ സർവേ റിപ്പോർട്ടിനും ശേഷമേ തുക കിട്ടൂ.ഇതിന് സമയമെടുക്കും. മംഗളൂരു വിമാനദുരന്തത്തിൽ ഇപ്പോഴും ഇൻഷുറൻസ് തുക ലഭിക്കാനുള്ളവരുണ്ട്.