ഇതാണ് എന്റെ കേരളാ മോഡൽ: ശശി തരൂർ

single-img
8 August 2020

ദുരന്തമുഖം ഉണ്ടാകുമ്പോൾ ഉള്ള ഒരുമയാണ് മലയാളികളെ വ്യത്യസ്തമാക്കുന്നത് എന്ന് കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂർ . ഒരു അപകടം ഉണ്ടായാൽ മലയാളികൾ ജാതി, മത, വർ​ഗ വ്യത്യാസമില്ലാതെ രക്ഷാപ്രവർത്തനത്തിന് ഇറങ്ങുന്നു. ഇതാണ് തന്റെ കേരള മോഡൽ എന്നും ശശി തരൂർ സോഷ്യൽ മീഡിയയിൽ ട്വീറ്റ് ചെയ്തു.

കേരളത്തില്‍ ഉണ്ടായ പ്രളയം, മഹാമാരി, ഇപ്പോൾ വിമാനാപകടം -മറ്റുള്ളവരിൽ നിന്ന് മലയാളികളെ വേറിട്ടുനിർത്തുന്നത് നമ്മുടെ ഐക്യമാണ്. ഒരു അപകടം ഉണ്ടാകുമ്പോള്‍ ജാതി, മത, വർ​ഗ വ്യത്യാസമില്ലാതെ ഓടിയെത്തുന്നു. ഇതാണ് എന്റെ കേരള മാതൃക- ശശി തരൂർ പറഞ്ഞു.