സൗദി പ്രതിരോധ സഹമന്ത്രി മുഹമ്മദ് ബിന്‍ അബ്ദുള്ള അയെഷ് അന്തരിച്ചു

single-img
8 August 2020

സൗദിയുടെപ്രതിരോധ സഹ മന്ത്രി മുഹമ്മദ് ബിന്‍ അബ്ദുള്ള അയെഷ് (68) അന്തരിച്ചു. ദീർഘകാലമായി രോഗബാധിതനായിരുന്ന ഇദ്ദേഹം വെള്ളിയാഴ്ചയാണ് മരിച്ചതെന്ന് രാജ്യത്തിന്റെ പ്രതിരോധ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

2014 മെയ് യിലായിരുന്നു ഇദ്ദേഹം സൗദിയുടെ പ്രതിരോധ സഹ മന്ത്രിയായി ചുമതലയേറ്റത്. അതിന് മുമ്പ് 2010 മുതല്‍ 2013 വരെ റോയല്‍ സൗദി എയര്‍ ഫോഴ്‌സസ് കമാന്റര്‍ ഇന്‍ ചീഫ് ആയി ജോലി നോക്കുകയായിരുന്നു.

1952 ല്‍ ജനിച്ച മുഹമ്മദ് ബിന്‍ അബ്ദുള്ള അയെഷ് 1972 ല്‍ കിംഗ് ഫൈസല്‍ എയര്‍ അക്കാദമിയില്‍ നിന്നും പൈലറ്റായി ബിരുദം നേടി എഫ്-15 ഫൈറ്റര്‍ ജെറ്റ്‌സില്‍ പൈലറ്റ് ഓഫീസറായി ജോലിയിൽ പ്രവേശിച്ചു. അതിന് ശേഷം സൗദി വ്യോമ സേനയിലെ വിവിധ സ്ഥാനങ്ങള്‍ വഹിച്ച ശേഷമാണ് പ്രതിരോധമന്ത്രിയാവുന്നത്.