കവളപ്പാറയിലെ കണ്ണീരോർമകൾക്ക് ഒരാണ്ട്…!

single-img
8 August 2020

കവളപ്പാറയിലെ കണ്ണീരോർമകൾക്ക് ഇന്ന് ഒരാണ്ട് തികയുകയാണ്. കൃത്യമായി പറഞ്ഞാൽ, 2019 ഓഗസ്റ്റ് 08 രാത്രി 7.50 ന് കേരളം ആ ദുരന്ത മുഖം നേരിൽ കാണുകയായിരുന്നു . നിലമ്പൂർ കവളപ്പാറയിലെ ജനവാസ മേഖലയ്ക്കു മുകളിലുള്ള മുത്തപ്പൻകുന്നിൽ ഉരുൾപൊട്ടൽ ഉണ്ടായി . കുന്ന് മൂന്നുഭാഗങ്ങളിലേക്കായി ഇടിഞ്ഞുവീണു. 59 ആളുകളും 44 വീടുകളും മണ്ണിനടിയിലായി. നെഞ്ച് പൊട്ടുന്ന വേദനയോടെയല്ലാതെ ഇന്നും ആർക്കും ആ ദിവസം ഓർക്കാൻ കഴിയില്ല.

ദുരന്ത കഥയിങ്ങനെ തുടർന്ന് കൊണ്ടേയിരുന്നു ,പിറ്റേന്ന് ഓഗസ്റ്റ് 09 രാത്രി 7.50 ന് നിലമ്പൂർ കവളപ്പാറയിലെ ജനവാസ മേഖലയ്ക്കു മുകളിലുള്ള മുത്തപ്പൻകുന്നിൽ വീണ്ടും ഉരുൾപൊട്ടൽ ഉണ്ടായി . കുന്ന് മൂന്നുഭാഗങ്ങളിലേക്കായി ഇടിഞ്ഞുവീണു. 59 ആളുകളും 44 വീടുകളും വീണ്ടും മണ്ണിനടിയിലായി. അങ്ങനെ 19 കുടുംബങ്ങളിലെ 59 പേരുടെ ജീവൻ ഉരുൾപൊട്ടലിൽ നഷ്ടമായി . 44 വീടുകൾ പൂർണമായി തകരുകയും ചെയ്തു.

കണ്ണടച്ചു തുറക്കും മുൻപാണ് മുത്തപ്പൻ കുന്നിന്‍റെ ചെരിവിൽ വീടുകൾ ഇല്ലാതായത്. കാണാതായവർക്കായി ദിവസങ്ങൾ നീണ്ട തെരച്ചിലാണ് നടന്നത്. കൺമുന്നിൽ ഉറ്റവർ കൈവിട്ടുപോയവരുടെ കണ്ണീര്‍ ഇതുവരെയും തോര്‍ന്നിട്ടില്ല. രാജശേഖരനെയും സുനിലിനെയും സുമോദിനെയും പോലെ പ്രിയപ്പെട്ടവരെ കാത്തിരുന്നവർ ഇന്നും അവിടെയുണ്ട് . പെരുമഴയും ദുരന്തഭീതിയും വീണ്ടുമെത്തുമ്പോഴും 11 പേർ ഇപ്പോഴും കവളപ്പാറയിൽ മണ്ണിനടിയില്‍ എവിടെയോ ആണ്. ഇപ്പോൾ കവളപ്പാറയിൽ ആളില്ല.നഷ്ടങ്ങളുടെ കണക്ക് മാത്രമാണ് ഓഗസ്റ്റിന്റെ കണക്ക് പുസ്തകത്തിൽ കവളപ്പാറ നിവാസികൾക്ക് പറയാനുള്ളത്.

ഇന്നും കോരിച്ചൊരിയുന്ന മഴയാണ് ചുറ്റും . മഴക്കെടുതിയുടെ മറ്റൊരു ഓഗസ്റ്റ് മാസത്തിലൂടെ നമ്മൾ കടന്നുപോകുമ്പോള്‍ പക്ഷേ, കവളപ്പാറയും പുത്തുമലയും നടുക്കുന്ന ,പേടിപ്പിക്കുന്ന ഓർമകളിൽ ഉറ്റവരെ നഷ്ടപെട്ടവർ വിതുമ്പുകയാണ് .എണ്ണിയാൽ ഒടുങ്ങാത്ത നഷ്ടങ്ങളുടെ കണക്കും പേറി ജീവിക്കുന്ന ഒരു കൂട്ടർ. കിടപ്പാടം നഷ്ടപ്പെട്ടവർ,ഭൂമി നഷ്ടപ്പെട്ടവർ ,പ്രിയപെട്ടവരുടെ വിയോഗം ,ഇങ്ങനെ നഷ്ടങ്ങളുടെ പട്ടിക നീളുമ്പോൾ . ഭൂമി ഏറ്റെടുക്കൽ, വീടു നിർമാണം എന്നിങ്ങനെ അവരുടെ പുനരധിവാസ സ്വപ്നങ്ങളിലേക്ക് ദൂരവും നീളുകയാണ് .