സ്വര്‍ണ്ണ കടത്ത്: ഫൈസൽ ഫരീദിനെ ചോദ്യം ചെയ്യാന്‍ എൻഐഎ സംഘം യുഎഇയിലേക്ക്

single-img
8 August 2020

തിരുവനന്തപുരം വിമാനത്താവളം വഴി നടന്ന സ്വര്‍ണ്ണ കടത്ത് കേസില്‍ തി ഫൈസൽ ഫരീദിനെ ചോദ്യംചെയ്യാനായി എൻഐഎ സംഘം യുഎഇയിലേക്ക് പോകും. എന്‍ഐഎയുടെ എഫ്ഐആര്‍ പ്രകാരം കേസില്‍ മൂന്നാം പ്രതിയാണ് ഫൈസൽ ഫരീദ്.

അതുകൊണ്ടുതന്നെ ഇയാളുടെ ഉള്‍പ്പെടെയുള്ള പ്രതികളുടെ സ്വത്ത് കണ്ടുകെട്ടാൻ നടപടി തുടങ്ങിയിരുന്നു.പ്രതികളുടെ സ്വത്ത് മരവിപ്പിക്കല്‍ നടപടികള്‍ക്കായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രജിസ്ട്രേഷൻ ഐ ജി ക്ക് കത്ത് നല്‍കുകയും ചെയ്തിരുന്നു. ആദ്യം സ്വത്ത് വിവരങ്ങൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് കൈമാറണം. ഇവ പിന്നീട് എൻഫോഴ്സ്മെന്റ്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടും.

കേസിലെ പ്രധാന പ്രതികളായ സ്വപ്ന സുരേഷ്, സന്ദീപ്, സരിത്, ഫൈസൽ ഫരീദ് എന്നിവരുടെ സ്വത്തുക്കൾ മരവിപ്പിക്കാനാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കത്തിൽ നിർദ്ദേശം നൽകിയിരിക്കുന്നത്.