കേന്ദ്രമന്ത്രി കൈലാഷ് ചൗധരിക്ക് കോവിഡ് സ്ഥിരീകരിച്ചു

single-img
8 August 2020

കേന്ദ്ര സർക്കാരിലെ കാർഷിക സഹമന്ത്രി കൈലാഷ് ചൗധരിക്ക് കോവിഡ് സ്ഥിരീകരിച്ചു. സോഷ്യൽ മീഡിയയിൽ ട്വീറ്റിലൂടെ അദേഹം തന്നെയാണ് രോഗവിവരം അറിയിച്ചത്. നിലവിൽ ജോധ്പുരിലെ ആശുപത്രിയിൽ ചികിത്സയിലാണ് കൈലാഷ് ചൗധരി.

സമീപ ദിവസങ്ങളിൽ ഉണ്ടായ പനി,ശ്വാസതടസ്സം തുടങ്ങിയ ലക്ഷണങ്ങളെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിക്കപ്പെട്ടതിനെ തുടർന്ന് താനുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ നിരീക്ഷണത്തില്‍ പ്രവേശിക്കണമെന്നും പരിശോധന നടത്തണമെന്നും അദേഹം ട്വീറ്റിൽ പറഞ്ഞു. അദ്ദേഹം തന്റെ സ്വന്തം മണ്ഡലമായ ബര്‍മറില്‍ ത്രിദിന സന്ദര്‍ശനം നടത്തിയ പിന്നാലെയാണ് രോഗബാധ സ്ഥിരീകരിച്ചത്.