കരിപ്പൂരിൽ റൺവെ വികസനം തടസ്സപ്പെടുത്തിയവർ മുസ്ലിം ലീഗ് പ്രാദേശിക നേതൃത്വവും വെൽഫെയർ പാർട്ടിയും അടക്കമുള്ളവർ: വെളിപ്പെടുത്തൽ

single-img
8 August 2020

കരിപ്പൂർ വിമാനത്താവള അപകടത്തിന് വഴിവച്ചത് മുസ്ലീം സംഘടനകളാണെന്ന ആരോപണവുമായി മുഹമ്മദ് ഇക്ബാൽ. ഫേസ്ബുക്കിലെഴുഒതിയ കുറിപ്പിലുടെയാണ് മുഹമ്മദ് ഇക്ബാൽ ആരോപണം ഉന്നയിച്ചിരിക്കുന്നത്. കരിപ്പൂരിൽ റൺവെ വികസനത്തിനം തടസ്സപ്പെടുത്തിയവർ മുസ്ലിം ലീഗ് പ്രാദേശിക നേതൃത്വവും വെൽഫെയർ പാർട്ടി, സമസ്ത ഇ.കെ, എ പി വി വിഭാഗങ്ങളുമാണെന്നാണ് അദ്ദേഹത്തിൻ്റെ ആരോപണം. 

കരിപ്പൂരിൽ ഇപ്പോഴുണ്ടായ അപകടത്തിന് മോശം കാലാവസ്ഥയെ വേണമെങ്കിൽ പഴിപറയാമെന്നും എന്നാൽ മംഗളൂരു ബജ്‌പേയിലെ അപകടം 2010ൽ നല്ല തെളിഞ്ഞ കാലാവസ്ഥയിൽ ആയിരുന്നുവെന്നും അദ്ദേഹം പോസ്റ്റിൽ പറയുന്നു. ഇത്തരത്തിലുള്ള അപകടങ്ങൾ ഒഴിവാക്കാൻ കരിപ്പൂർ വിമാനത്താവളം വികസിപ്പിക്കാൻ ആലോചിച്ചപ്പോൾ മുസ്ലീം സംഘടനകൾ തടയുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. 

കരിപ്പൂരിലുള്ള ഭൂമാഫിയക്ക് വേണ്ടിയും, നാല് വോട്ടിന്നു വേണ്ടിയുമായിരുന്നു ഈ തടസ്സവാദങ്ങളെന്നും അദ്ദേഹം പറയുന്നു. വിമാനത്താവളം വികസനത്തിനായി പൂട്ടിയപ്പോൾ മലപ്പുറത്തെ തകർക്കാനെന്ന് ഇവർ ആരോപിച്ചതായും അദ്ദേഹം പറയുന്നു. 

വലിയ വിമാനമിറങ്ങാൻ റൺവെ വികസിക്കണം. അതിന് സ്ഥലം ഏറ്റെടുക്കണം. അതേസമയം വികസനം വേണം. സ്ഥലം ഏറ്റെടുക്കരുത് എന്നായിരുന്നു ജമാ- ഇ-യുടെ നിലപാട്. കരിപ്പൂരിലെ ജനങ്ങളെ കുത്തിയിറക്കിയക്കിയതിൽ മുസ്ലിം നാമധാരികളായ എല്ലാ സംഘടനകൾക്കും പങ്കുണ്ടെന്നും അദ്ദേഹം ആരോപിച്ചു. ടേബിൾ ടോപ്പ് വിമാനതാവളമായതിനാൽ റൺവെ നീളം കൂട്ടി മാത്രമേ വലിയ വിമാനമിറങ്ങാവൂ എന്ന സിവിൽ ഏവിയേഷൻ ടെക് നിക്കൽ കമ്മറ്റി റിപ്പോർട്ട് നൽകിയിട്ടും മലപ്പുറത്തിൻ്റെ വൈകാരിക തള്ളിച്ച കണ്ടിട്ട് ഉള്ള സ്ഥലത്ത് അൽപം നീളം കുട്ടി നിർത്തി.വിമാനതാവളം തുറക്കുകയായിരുന്നുവെന്നാണ് മുഹമ്മദ് ഇക്ബാൽ പറയുന്നത്.

ഇതു സംബന്ധിച്ചുള്ള യുട്യൂബ് വീഡിയോയും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.

ടേബിൾ ടോപ്പ് എയർപോർട്ടുകൾ അത്ര സുരക്ഷിതമല്ല എന്നു നമുക്കെല്ലാം അറിയാം. കരിപ്പൂരിൽ ഇപ്പോഴുണ്ടായ അപകടത്തിന് മോശം…

Posted by Mohammed Iqbal on Saturday, August 8, 2020