കരിപ്പൂര്‍ വിമാന താവത്തില്‍ 25 ലക്ഷം രൂപയുടെ സ്വര്‍ണ്ണം പിടികൂടി

single-img
8 August 2020

കോഴിക്കോട് കരിപ്പൂര്‍ അന്താരാഷ്‌ട്ര വിമാന താവത്തില്‍ യാത്രക്കാരനിൽ നിന്നും 25 ലക്ഷം രൂപയുടെ സ്വര്‍ണ്ണം പിടികൂടി. ഇന്നലെ വൈകുന്നേരം ഷാർജയിൽ നിന്നും കോഴിക്കോട് എയർപോർട്ടിലെത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം IX 1354 ലെ യാത്രക്കാരനായ കോഴിക്കോട് ഉണ്ണികുളം സ്വദേശി റയീസിൽ നിന്നാണ് 638 ഗ്രാം സ്വർണ്ണ മിശ്രിതം എയർ കസ്റ്റംസ് ഇന്റലിജൻസ് ഉദ്യാഗസ്ഥർ പിടികൂടിയത്.

ഇയാൾ കാപ്സ്യൂൾ രൂപത്തിൽ ശരീരത്തിനുള്ളിൽ ഒളിപ്പിച്ച രീതിയിലാണ് സ്വർണ്ണ മിശ്രിതം കൊണ്ടുവന്നത്. ഇന്ത്യയിൽ ഇതിന്‌ ഏകദേശം 25 ലക്ഷം രൂപ വില വരുന്നതാണ്. ഇന്നലെ നടന്ന വിമാന ദുരന്തത്തിന് തൊട്ടുമുമ്പ് വന്ന വിമാനത്തിലെ യാത്രക്കാരനിൽ നിന്നാണ് സ്വർണ്ണം പിടികൂടിയത്.