ഇതാണ് കേരളം: കോവിഡും പേമാരിയും അവഗണിച്ചു രക്ഷാപ്രവർത്തനത്തിനെത്തിയ കേരളീയർക്ക് അഭിനന്ദനങ്ങളുമായി ദേശീയ മാധ്യമങ്ങൾ

single-img
8 August 2020

കരിപ്പൂർ വിമാന അപകടം സംഭവിച്ച് മിനിട്ടുകൾക്കുള്ളിൽ ആ നാട് രക്ഷാപ്രവർത്തനങ്ങൾക്ക് തയ്യാറായി എത്തി. കോ​വി​ഡ് ഭീ​തി, കോ​രി​ച്ചോ​രി​യു​ന്ന മ​ഴ.. ക​രി​പ്പൂ​രി​ൽ ഇ​തെ​ല്ലാം അ​തി​ജീ​വി​ച്ച് ലോ​ക​ത്തി​ന് മാ​തൃ​ക​യാ​യാണ് നാ​ട്ടു​കാ​ർ ര​ക്ഷാ​പ്ര​വ​ർ​ത്ത​നത്തിനിറങ്ങിയത്. അ​ധി​കൃ​ത​രോ​ടൊ​പ്പം കൈ​മെ​യ് മ​റ​ന്ന് നാ​ട്ടു​കാ​ർ രം​ഗ​ത്തി​റ​ങ്ങി​യ​തോ​ടെ​യാ​ണ് വെ​റും ഒ​ന്ന​ര​മ​ണി​ക്കൂ​റി​ൽ ര​ണ്ടാ​യി കി​ട​ന്ന വി​മാ​ന​ത്തി​ൽ നി​ന്ന് യാ​ത്ര​ക്കാ​രെ പു​റ​ത്തെ​ത്തി​ച്ച് ആ​ശു​പ​ത്രി​യി​ലാ​ക്കി​യ​ത്.

ഇന്ന് ലോകമൊന്നാകെ കേരളത്തിനെ അഭിനന്ദനങ്ങൾ കൊണ്ടു മൂടുന്നു. വ​ൻ ദു​ര​ന്ത​മു​ഖ​ത്ത് ഒ​രു​നാ​ടൊ​ന്നാ​കെ കാ​ണി​ച്ച ഒ​രു​മ​യ്ക്ക് കൈ​യ്യ​ടി​ക്കു​ക​യാ​ണ് ലോകം. അ​പ​ക​ടം ന​ട​ന്ന് നി​മി​ഷ​ങ്ങ​ൾ​ക്ക​കം ഓ​ടി​യെ​ത്തി​യ നാ​ട്ടു​കാ​രാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് തു​ട​ക്ക​ത്തി​ൽ നേ​തൃ​ത്വം ന​ൽ​കി​യ​ത്. 

വി​മാ​ന​ത്തി​ന്‍റെ മു​ൻ ഭാ​ഗം ഇ​ടി​ച്ച് ത​ക​ർ​ത്ത മ​തി​നിട​യി​ലൂ​ടെ ഓ​ടി​ക്ക​യ​റി​യാ​ണ് നാ​ട്ടു​കാ​ർ കു​ടു​ങ്ങി​ക്കി​ട​ന്ന​വ​രെ പു​റ​ത്തെ​ത്തി​ച്ച​തും ആശുപത്രിയിലേക്കു മാറ്റിയതും. ഒരു നാടുമുഴുവൻ രംഗത്തിറങ്ങിയപ്പോൾ ഒ​റ്റ​ക്കെ​ട്ടാ​യ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ലൂ​ടെ ഒ​ന്ന​ര​മ​ണി​ക്കൂ​റി​ന​കം അ​വ​സാ​ന​ത്തെ ആ​ളെ അ​ട​ക്കം പു​റ​ത്തെ​ത്തി​ക്കാ​നാ​യി. 

നാ​ട്ടു​കാ​ർ എ​ല്ലാ​വ​രും ഒ​രു​മി​ച്ച് നി​ന്ന​തോ​ടെ ദു​ര​ന്ത​ത്തി​ന്‍റെ ആ​ഘാ​തം കു​റ​യ്ക്കാ​നാ​യി എന്നുള്ളത് ചെറിയ കാര്യമല്ല. ഇതിനിടെ അകലങ്ങളിലിരുന്ന് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളും ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് ക​രു​ത്ത് പ​ക​ർ​ന്നു. ശരീരം സ്ഥലത്തില്ലെങ്കിലും ഏവരും ഇന്നലെ രാത്രി മുഴുവൻ മനസ്സുകൊണ്ടു കരിപ്പൂരായിരുന്നു. പ​രി​ക്കേ​റ്റ​വ​ർ​ക്ക് ര​ക്തം വേ​ണ​മെ​ന്ന സ​ന്ദേ​ശം മി​നി​റ്റു​ക​ൾ​ക്കു​ള്ളി​ൽ നാ​ടാ​കെ പ​ര​ന്നു. അ​ർ​ധ​രാ​ത്രി​യും ബ്ല​ഡ് ബാ​ങ്കി​ലേ​ക്ക് ര​ക്ത​ദാ​ന​ത്തി​നാ​യി യു​വാ​ക്ക​ൾ എ​ത്തി.

മലയാളിയുടെ ഒ​രു​മ​യോ​ടെ​യു​ള്ള ഈ ​ര​ക്ഷാ പ്ര​വ​ർ​ത്ത​ന​ത്തെ അ​ഭി​ന​ന്ദി​ച്ച് ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ രം​ഗ​ത്തെ​ത്തി. ദു​ര​ന്ത മു​ഖ​ങ്ങ​ളി​ലെ ഈ ​ഒ​രു​മ​യാ​ണ് കേ​ര​ള​ത്തെ മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്ന് വ്യ​ത്യ​സ്ത​മാ​ക്കു​ന്ന​തെ​ന്നാ​യി​രു​ന്നു പരമുഖ ദേശീയ മാധ്യമമായ ടൈം​സ് ഓ​ഫ് ഇ​ന്ത്യ ചൂണ്ടിക്കാട്ടിയത്.