പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം ഏറ്റവും കൂടുതൽ; ഇന്ന് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത് 1420 പേര്‍ക്ക്

single-img
8 August 2020

കേരളത്തിൽ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണത്തിൽ ഏറ്റവും കൂടുതൽ എണ്ണം രേഖപ്പെടുത്തിയ ദിവസമായി ഇന്ന് മാറി. സംസ്ഥാനത്താകെ ഇന്ന് കൊവിഡ് ബാധിച്ചവരുടെ എണ്ണം 1420 ആണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

അതേസമയം ഇന്ന് രോഗമുക്തി നേടിയത് 1715 പേരാണ്. കൊവിഡ് മൂലം നാല് മരണം റിപ്പോർട്ട് ചെയ്യപ്പെട്ടു.
കാസർകോട് ജില്ലയിലെ ഉപ്പള സ്വദേശി വിനോദ് കുമാർ, കോഴിക്കോട് ജില്ലയിലെ വെള്ളിമലയിലെ സുലൈഖ(67), കൊല്ലത്ത് കിളിക്കല്ലൂരിലെ ചെല്ലപ്പൻ (60), ആലപ്പുഴ പാണാവള്ളിയെലെ പുരുഷോത്തമൻ (87) എന്നിവരാണ് മരിച്ചത്.

തിരുവനന്തപുരം:485, കൊല്ലം:41, ആലപ്പുഴ:169, പത്തനംതിട്ട:38, കോട്ടയം:15, എറണാകുളം:101, ഇടുക്കി:41, തൃശൂർ:64, മലപ്പുറം:114, പാലക്കാട്:39, കോഴിക്കോട്:173, കണ്ണൂർ:57, കാസർഗോഡ്:73, വയനാട്:10 എന്നിങ്ങനെയാണ് ഇന്ന് കോവിഡ് പോസിറ്റീവ് ആയവരുടെ ജില്ല തിരിച്ചുള്ള കണക്ക്.

സമ്പർക്കത്തിലൂടെ 1216 പേർക്ക് രോഗം ബാധിച്ചതിൽ 92 പേരുടെ ഉറവിടം വ്യക്തമല്ല. ഇന്ന് രോഗം സ്ഥിരീകരിക്കപ്പെട്ടവരില്‍ 60 പേര്‍ വിദേശത്ത്നിന്നും 108 പേര്‍ ഇതര സംസ്ഥാനത്ത് നിന്നും എത്തിയവരാണ്. 30 ആരോഗ്യപ്രവർത്തകര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 27714 സാമ്പിൾ പരിശോധനയ്ക്കയച്ചു.

സംസ്ഥാനത്തിൽ കാലവർഷക്കെടുതി അതിരൂക്ഷമായി തുടരുകയാണ് എന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇടുക്കി ജില്ലയിലെ രാജമലയിലെ സംഭവത്തിൽ 26 പേർ മരിച്ചു. ഇന്നലെ 15ഉം ഇന്ന് 11 മൃതദേഹങ്ങളും കണ്ടെടുത്തു. അതിൽ മൂന്നു പേരെ തിരിച്ചറിഞ്ഞിട്ടില്ല. കരിപ്പൂർ വിമാനദുരന്തത്തിൽ 18 പേർ മരിച്ചു. കേരളത്തിൽ ഇപ്പോള്‍ ഒരേ സമയത്ത് വ്യത്യസ്ത ദുരന്തങ്ങളാണ് അഭിമുഖീകരിക്കുന്നത് എന്നും മുഖ്യമന്ത്രി പറഞ്ഞു.

Media Briefing

Media Briefing

Posted by Chief Minister's Office, Kerala on Saturday, August 8, 2020