കേരളം മറ്റൊരു പ്രളയ ഭീതിയിൽ ,ഫോണ്‍ വിളിക്കുമ്പോഴുള്ള കൊറോണ സന്ദേശം കുറച്ചു നാളത്തേക്ക് ഒഴിവാക്കണം ; ഷെയ്ന്‍ നിഗം

single-img
8 August 2020

ദുരന്തവാർത്തകൾ ദിനം പ്രതി കൂടുകയാണ്. പ്രളയവും കോവിഡും കേരളത്തെ അതിശക്തമായി വരിഞ്ഞു മുറുകുകയാണ്. ഈ ഒരു സന്ദർഭത്തിൽ ഫോൺ വിളിക്കുമ്പോഴുള്ള കൊവിഡ് ബോധവല്‍ക്കരണ സന്ദേശം കുറച്ചുകാലത്തേക്ക് ഒഴിവാക്കണമെന്ന അഭ്യര്‍ഥനയുമായി നടന്‍ ഷെയ്ന്‍ നിഗം രംഗത്ത് . കേരളം ഇത്തരത്തിൽ മറ്റൊരു പ്രളയഭീതിയില്‍ നില്‍ക്കുമ്പോള്‍ റെക്കോര്‍ഡു ചെയ്തുവച്ച സന്ദേശം മൂലം ചിലപ്പോള്‍ ഒരു ജീവന്‍ രക്ഷിക്കാനുള്ള സമയമാവും നഷ്ടപ്പെടുകയെന്നും ഷെയ്ന്‍ പറയുന്നു. ഫേസ്‍ബുക്ക് പോസ്റ്റിലൂടെയാണ് ഷെയ്‍നിന്‍റെ പ്രതികരണം.

“സർക്കാരുകളുടെ ശ്രദ്ധയിലേക്കാണ്.. ദയവായി ഫോൺ വിളിക്കുമ്പോൾ ഉള്ള കൊറോണ സന്ദേശം കുറച്ചു നാളത്തേക്ക് ഒഴിവാക്കണം എന്ന് അപേക്ഷിക്കുന്നു. കേരളം മറ്റൊരു പ്രളയ ഭീതിയിലാണ്. അത്യാവശ്യമായി ഫോൺ വിളിക്കുമ്പോൾ റെക്കോർഡ് ചെയ്‌തു വെച്ച സന്ദേശം മൂലം ഒരു ജീവൻ രക്ഷിക്കാൻ ഉള്ള സമയം പോലും നമുക്ക് നഷ്ടമായേക്കാം. ദയവായി ഉടൻ തന്നെ നടപടി എടുക്കുമെന്ന് പ്രതീക്ഷിക്കുന്നു..”