കരിപ്പൂരിൽ വില്ലനായത് ടേബിൾടോപ്പ് റൺ‌വേ; പ്രത്യേകതകൾ അറിയാം

single-img
7 August 2020

കോഴിക്കോട് കരിപ്പൂർ വിമാനത്താവളത്തിൽ ഇന്ന് നടന്ന വിമാന അപകടത്തിൽ വില്ലനായത് ടേബിൾടോപ്പ് റൺവേ ആണെന്ന നിഗമനവും പുറത്തുവരുന്നുണ്ട്. സാധാരണ വിമാന താവളങ്ങളിൽ നിന്നും വ്യത്യസ്തമാണ് ഇവ. ടേബിൾടോപ്പ് റൺവേകളിൽ 11,000 അടി ഉയരത്തിൽ പൈലറ്റിന് റൺവേ കാണാനായാൽ മാത്രമാണ് ലാൻഡിങ്ങിന് അനുമതി നൽകുകയുള്ളൂ.

മേശപ്പുറം പോലെ ആകൃതിയുള്ള റൺ‌വേകളെയാണ് ടേബിൾടോപ്പ് റൺ‌വേ എന്ന് വിളിക്കുക. കുന്നിൻ ചെരിവില് സ്ഥിതിചെയ്യുന്ന ഇത്തരം റൺവേകൾക്കും ചുറ്റും കൂടുതൽ താഴ്ചയുള്ള സ്ഥലമായിരിക്കും. എപ്പോഴെങ്കിലും ദിശ അല്പം തെറ്റിയാൽ മേശപ്പുറത്തുനിന്നു വീഴുമ്പോലെ വിമാനം താഴേക്ക് പതിക്കും.

അതേസമയം തന്നെ ഒപ്റ്റിൽക്കൽ ഇല്ല്യൂഷന്റെ തീവ്രതയുണ്ടാവുന്നതിനാൽ വിമാനം നിലത്തിറങ്ങുന്ന സമയത്ത് പൈലറ്റിന്റെ ഭാഗത്തുനിന്നും വളരെ ശ്രദ്ധ ആവശ്യമുണ്ട്. നമ്മുടെ രാജ്യത്ത് മംഗലാപുരം, കോഴിക്കോട്, മിസ്സോറാമിലെ ലെങ്പൊയി എന്നിവിടങ്ങളിൽ മാത്രമാണ്‌ ഇത്തരത്തിലുള്ള വിമാനത്താവളങ്ങളുള്ളത്.