അപരാജിത അയോധ്യ: ഭൂമി പൂജ ഉള്‍പ്പെടുത്തി രാമക്ഷേത്രത്തിന്റെ ചരിത്രം സിനിമയാക്കും: കങ്കണ റണാവത്

single-img
7 August 2020

ഖെത്ര നിര്‍മ്മാണം നടക്കാനിരിക്കുന്ന അയോധ്യയുടെയും രാമക്ഷേത്രത്തിന്റെയും ചരിത്രം സിനിമയാക്കും എന്ന പ്രഖ്യാപനവുമായി ബോളിവുഡ് നടി കങ്കണ റണാവത്.പ്രധാനമന്ത്രി പങ്കെടുത്ത അയോധ്യയിലെ ക്ഷേത്ര നിര്‍മ്മാണത്തിനായുള്ള ഭൂമി പൂജ തന്റെ സിനിമയിലെ നിര്‍ണായകമായ രംഗമായിരിക്കുമെന്ന് കങ്കണ അറിയിച്ചു.

‘അപരാജിത അയോധ്യ’ എന്ന് പേര് നല്‍കിയിരിക്കുന്ന ഈ കഴിഞ്ഞ 600 വര്‍ഷത്തെ രാമ ക്ഷേത്രത്തിന്റെ ചരിത്രവും പറയുമെന്നാണ് പ്രഖ്യാപനം. താന്‍ എടുക്കുന്ന സിനിമയില്‍ രാമക്ഷേത്രത്തിന് അനുകൂലമായി പോരാടിയ നിരവധി യഥാര്‍ത്ഥ മുസ്ലിം കഥാപാത്രങ്ങളുണ്ട് എന്നും രാമ രാജ്യത്തിന് മതത്തിന് അതീതമാണ് ‘അപരാജിത അയോധ്യ’യെക്കുറിച്ചായിരിക്കും അത് എന്നും കങ്കണ അറിയിച്ചു.

600 വര്‍ഷത്തിലേറെയായി ഉള്ള ചരിത്രമാണ് സിനിമ പറയുന്നത്. ഇത് വളരെ ശക്തമായ തിരക്കഥയാണ്. രാം മന്ദിര്‍ ഭൂമി പൂജയും എന്റെ സിനിമയുടെ ഭാഗമാകും. വിജയേന്ദ്ര സര്‍ (കെ വി വിജയേന്ദ്ര പ്രസാദ്) ഇത് മനോഹരമായി ഒരുമിച്ച് ചേര്‍ത്തിട്ടുണ്ടെന്നുമാണ് കങ്കണ ഒരു അഭിമുഖത്തില്‍ പറഞ്ഞത്.

ഇന്ത്യന്‍ സിനിമയിലെ എക്കാലത്തെയും ഹിറ്റായ ‘ബാഹുബലി’യുടെ തിരക്കഥാകൃത്ത് കെ വി വിജയേന്ദ്ര പ്രസാദ് ആണ് ഈ സിനിമയുടെ തിരക്കഥ രചിച്ചിരിക്കുന്നത്.