ലങ്കയിൽ രാജപക്സെ മുന്നോട്ട് ; പീപ്പിൾസ് പാർട്ടിക്ക് മേൽകൈ ..!

single-img
7 August 2020

വലിയ ബഹളങ്ങൾക്കും സംഘർഷങ്ങൾക്കുമിടയിലാണ് ഇപ്പോൾ നമ്മുടെ ലോകം ,ഭീതി പരത്തി കോവിഡും തൊട്ട് മുന്നിൽ തന്നെ ഉണ്ട് ഈ ഒരു പശ്ചാത്തലത്തിലാണ് ശ്രീലങ്കയിലെ ഇലെക്ഷൻ എന്നതും ശ്രദ്ധേയമാണ് . കോവിഡ് കാലത്ത് നടക്കുന്ന ഇത്തരമൊരു തിരഞ്ഞെടുപ്പിൽ സാനിറ്റൈസറും മാസ്കും സുരക്ഷാകവചങ്ങളും ഒരുക്കുന്നതുൾപ്പെടെ 1000 കോടി രൂപയോളം ചെലവുവരുമെന്നാണു തിരഞ്ഞെടുപ്പു കമ്മിഷന്റെ പോലും കണക്കുകൂട്ടൽ.

കൊറോണ ഭീതി നിലനിൽക്കുന്നതിനാൽ മുൻപ് രണ്ടു തവണ തിരഞ്ഞെടുപ്പ് മാറ്റിവച്ചതുമാണ് . പ്രസിഡന്റ് ഗോട്ടബയ രാജപക്സെ കഴിഞ്ഞ മാർച്ച് രണ്ടിനാണു പാർലമെന്റ് പിരിച്ചുവിട്ടത്. ആദ്യം ഏപ്രിൽ 25നും പിന്നീടു ജൂൺ 25നും തിരഞ്ഞെടുപ്പു നിശ്ചയിച്ചെങ്കിലും കോവിഡ് പശ്ചാത്തലത്തിൽ പിന്നെയും മാറ്റി. ശ്രീലങ്കയിൽ ഇപ്പോൾ 2834 ൽ പരം കോവിഡ് പോസിറ്റീവ് കേസുകളാണുള്ളത്.

ശ്രീലങ്കയില്ലേ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ രാജപക്സെ കുടുംബം നേതൃത്വം നൽകുന്ന ശ്രീലങ്കൻ പീപ്പിൾസ് പാർട്ടി (എസ്എൽപിപി) വൻ വിജയത്തിലേക്ക് എന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത് . 13 ഇലക്ടറൽ ജില്ലകളിൽ 9 എണ്ണത്തിലും പീപ്പിൾസ് പാർട്ടി മുന്നിലാണ്. ആകെ 22 ഇലക്ടറൽ ജില്ലകളാണുള്ളത്. നിയോജകമണ്ഡലങ്ങൾക്കു പകരം ഇവിടെ ഇലക്ടറൽ ജില്ലകളാണ് ഉള്ളത് .അതായത് നമ്മുടെ രാജ്യത്തെ ലോക്സഭാ നിയോജകമണ്ഡലങ്ങൾക്കു പകരമായി ശ്രീലങ്കയിൽ ഇലക്ടറൽ ജില്ലകൾ എന്ന് സാരം. ശ്രീലങ്കയിൽ 9 പ്രവിശ്യകളാണുള്ളത്. പ്രവിശ്യകളെ 25 അഡ്മിനിസ്ട്രേറ്റീവ് ജില്ലകളായി വിഭജിച്ചിട്ടുമുണ്ട് .

പൊതുവിൽ അഡ്മിനിസ്ട്രേറ്റീവ് ജില്ലകൾ തന്നെയാണ് ഇലക്ടറൽ ജില്ലകളും. എന്നാൽ ഇലക്ടറൽ ജില്ല മുല്ലത്തീവ്, വാവൂനിയ, മന്നാർ എന്നീ അഡ്മിനിസ്ട്രേറ്റീവ് ജില്ലകൾ ചേർത്തു രൂപീകരിച്ചിരിക്കുന്നതാണ്. ജാഫ്ന, കിള്ളിനോച്ചി ജില്ലകൾ സംയോജിപ്പിച്ച് ജാഫ്ന ഇലക്ടറൽ ജില്ലയും രൂപീകരിച്ചു.മുൻ പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ നേതൃത്വം നൽകുന്ന യുണൈറ്റഡ് നാഷനൽ പാർട്ടിക്ക് ഇപ്പോൾ വൻ തിരിച്ചടിയാണ് നേരിട്ടേണ്ടി വന്നത് . നിലവിൽ അഞ്ചാം സ്ഥാനത്താണ് പാർട്ടിയുടെ നില. യുഎൻപി വിട്ട് സ്വന്തം പാർട്ടി രൂപീകരിച്ച സജിത് പ്രേമദാസയുടെ സമാഗി ജനബലവേഗയ പാർട്ടിയാണ് രണ്ടാം സ്ഥാനത്തും . മാർക്സിസ്റ്റ് ആഭിമുഖ്യമുള്ള ജനത വിമുക്തി പെരമുന അതായത് (ജെവിപി) സഖ്യം പോലും യുഎൻപിയേക്കാൾ വോട്ടുകൾ നേടി കഴിഞ്ഞു .സിംഹള ഭൂരിപക്ഷമുള്ള തെക്കൻ ജില്ലകളിൽ 70% വോട്ടുകൾ വരെ നേടിയാണ് പീപ്പിൾസ് പാർട്ടിയുടെ മുന്നേറ്റം.

ജാഫ്ന ഉൾപ്പെടെയുളള തമിഴ് ഭൂരിപക്ഷ മേഖലകളിൽ മാത്രമാണ് എസ്എൽപിപിക്ക് വെല്ലുവിളിയുണ്ടായുള്ളൂ. തമിഴ് മേഖലകളിൽ പോലും രാജപക്സെയുടെ പാർട്ടിയുമായി സഖ്യത്തിലുള്ള തമിഴ് ഈഴം പീപ്പിൾസ് പാർട്ടി നേട്ടമുണ്ടാക്കിയിട്ടുണ്ട്.225 അംഗ പാർലമെന്റിൽ 196 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ്. ബാക്കി സീറ്റുകൾ ലഭിച്ച വോട്ടിന്റെ അടിസ്ഥാനത്തിൽ പാർട്ടികൾക്ക് വീതിച്ചു നൽകും. പാർലമെന്റിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടിയാൽ പ്രസിഡന്റിന്റെ അധികാരങ്ങൾ പുനഃസ്ഥാപിക്കാനാകും പീപ്പിൾസ് പാർട്ടിയുടെ ശ്രമം. ഗോട്ടബയ രാജപക്സെ പ്രസിഡന്റായുള്ള അധികാരശ്രേണിയിൽ സഹോദരൻ മഹിന്ദ രാജപക്സെ പ്രധാനമന്ത്രിയാകാനാണ് സാധ്യത.