ഭർതൃമാതാവിനൊപ്പം ബാം​ഗ്രാ നൃത്ത ചുവടുകൾ വെക്കുന്ന വീഡിയോ പങ്കുവച്ച് ശിൽപ ഷെട്ടി

single-img
7 August 2020

ഭർതൃമാതാവ് ഉഷ റാണി കുന്ദ്രയ്ക്കൊപ്പം ബാം​ഗ്രാ നൃത്ത ചുവടുകളുമായി ബോളിവുഡ് താരം ശിൽപ ഷെട്ടി. അമ്മയുടെ ജന്മദിനത്തിൽ ആശംസകൾ നേർന്നുകൊണ്ടാണ് ഒരുമിച്ചുള്ള ഡാൻസിന്റെ വിഡിയോ താരം സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്. ‘ഗുഡ്ന്യൂസ്’ എന്ന ചിത്രത്തിലെ ‘ഖരാ ഖരാ…’ എന്ന ഗാനത്തിനാണ് ഇരുവരും ചുവടുവച്ചത്. ഭർതൃമാതാവിന് ജന്മദിനാശംസകൾ നേർന്ന് അതി സുന്ദരമായ കുറിപ്പും ശിൽപ ഷെട്ടി പങ്കുവച്ചു.

വിസ്മയിപ്പിക്കുന്ന അമ്മായിയമ്മയ്ക്ക് പിറന്നാളാശംസകൾ… കുടുംബത്തിലെ റോക്ക്സ്റ്റാറാണ് അമ്മ. അമ്മയിലൂടെ ഒരു സുഹ‍ൃത്തിനെയും നൃത്തം ചെയ്യാനുള്ള പങ്കാളിയെയും ലഭിച്ച ഭാ​ഗ്യവതിയായ മരുമകളാണ് ഞാൻ. ജീവിതത്തിലുടനീളം സന്തോഷത്തോടെ നൃത്തം ചെയ്യാൻ കഴിയട്ടെ.. ആരോ​ഗ്യവതിയായിരിക്കട്ടെ… ഞങ്ങളെല്ലാം നിങ്ങളെ സ്നേഹിക്കുന്നു…- ശിൽപ കുറിച്ചു.

വിഡിയോ ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. വളരെ പ്രസരിപ്പോടും ഊർജത്തോടും കൂടിയാണ് ഉഷാ റാണി കുന്ദ്രയുടെ ഡാൻസ്. ഇതിനു മുൻപും ഭർതൃമാതാവിനൊപ്പമുള്ള വിഡിയോകൾ ശിൽപ ആരാധകരുമായി പങ്കുവച്ചിട്ടുണ്ട്.