കരിപ്പൂരില്‍ വിമാനം റൺവേയിൽനിന്ന് തെന്നിമാറി രണ്ടായി പിളര്‍ന്നു; രണ്ട് മരണം

single-img
7 August 2020

കോഴിക്കോട് കരിപ്പൂർ വിമാന താവളത്തിൽ വിമാനം റൺവേയിൽനിന്ന് തെന്നിമാറി രണ്ടായി പിളര്‍ന്നു . രണ്ടുപേര്‍ മരിച്ചതായും യാത്രക്കാർക്ക് പരിക്കേറ്റതായും ട്വന്റി ഫോര്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. എയർ ഇന്ത്യ എക്സ്പ്രസ് വിമാനമായ 1344 ദുബായ്–കോഴിക്കോട് വിമാനമാണ് അപകടത്തിൽപ്പെട്ടത്.

വിമാനം റൺവേയിലൂടെ അമിത വേഗത്തിലാണ് സഞ്ചരിച്ചതെന്നാണ് ലഭ്യമാകുന്ന വിവരം. പ്രദേശത്ത് കഴിഞ്ഞ ദിവസങ്ങളിലായി കനത്ത മഴ തുടരുന്നതുകൊണ്ട് തന്നെ വിമാനം തെന്നിമാറിയതാവാമെന്നും സൂചനയുണ്ട്.

ഇപ്പോൾ വിമാനത്തിൽനിന്ന് പുക ഉയരുന്നുണ്ട്. അപകടത്തിൽ കൂടുതല്‍ പേര്‍ക്ക് പരിക്കേറ്റിരിക്കാന്‍ സാധ്യതയുണ്ടെന്നാണ് ലഭ്യമാകുന്ന വിവരം. അപകടത്തിൽ വിമാനത്തിൻ്റെ മുൻഭാഗം കൂപ്പുകുത്തി. പരിക്ക് പറ്റിയവരെ കൊണ്ടോട്ടി ആശുപത്രിയിലേക്കും കോഴിക്കോട് മെഡിക്കൽ കോളജിലേക്കും ഇപ്പോൾ മാറ്റിക്കൊണ്ടിരിക്കുകയാണ്.സംഭവ സ്ഥലത്തേക്ക് കൂടുതൽ ആംബുലൻസുകൾ എത്തിച്ചുകൊണ്ടിരിക്കുകയാനെന്ന് എയർപോർട്ട് അധികൃതർ അറിയിച്ചു.