മുർമുവിന്റെ രാജിയിൽ അസാധാരണ യാദൃശ്ചികതയോ ? ഒമർ അബ്ദുല്ല പറഞ്ഞുവെയ്ക്കുന്നത് !

single-img
7 August 2020

ജമ്മു കശ്മീരിൽ ലഫ്റ്റനന്റ് ഗവർണറായിരുന്ന ഗിരീഷ് ചന്ദ്ര മുർമുവിന്റെ രാജിയിൽ അസാധാരണമായ യാദൃച്ഛികതയുണ്ടെന്ന് നാഷനൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുല്ല വ്യക്തമാക്കുന്നു . ട്വിറ്ററിലൂടെയാണ് ഒമർ അബ്ദുല്ല തന്റെ നിലപാട് വ്യക്തമാക്കി രംഗത്ത് എത്തിയിരിക്കുന്നത് . ‘അസാധാരണമായ യാദൃച്ഛികതയിൽ, ജമ്മു കശ്മീരിലെ അവസാന ഗവർണറെയും കേന്ദ്രഭരണ പ്രദേശമായ ജമ്മു കശ്മീരിലെ ഒന്നാം ലഫ്റ്റനന്റ് ഗവർണറെയും മാറ്റി. ഇരുവരും ഒട്ടും പ്രതീക്ഷിക്കാത്ത സമയത്താണ് മാറ്റമുണ്ടായിരിക്കുന്നത്. ഓർ‌ഡർ‌ ലഭിക്കുമ്പോൾ‌ മീറ്റിങ്ങുകളുടെ പൂർണ്ണ ഷെഡ്യൂൾ‌ ഇരുവർക്കും ഉണ്ടായിരുന്നു’– ഇങ്ങനെയാണ് ഒമർ അബ്ദുല്ല ട്വീട്ടിൽ കുറിച്ചത് .ലഡാക്കിനെയും ജമ്മു കശ്മീരിനെയും കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുന്നതിനു മുൻപ് സത്യ പാൽ മാലിക്കിനെ ഗവർണറായി നിയമിച്ചിരുന്നു.

2019 ഓഗസ്റ്റിലാണ് മുർമു ജമ്മു കശ്മീരിന്റെ ലഫ്റ്റനന്റ് ഗവര്‍ണറായി നിയമിതനായത്.. ബുധനാഴ്ച രാത്രി മുർമു രാജി സമർപ്പിച്ചിരുന്നു. ഉത്തർപ്രദേശിൽ നിന്നുള്ള മുതിർന്ന ബിജെപി നേതാവ് മനോജ് സിൻഹ വ്യാഴാഴ്ച പുതിയ ലഫ്റ്റനന്റ് ഗവർണറായി നിയമിതനവുകയായിരുന്നു.അതേസമയം ഭരണഘടനയുടെ 370–ാം വകുപ്പ് അനുസരിച്ചുള്ള പ്രത്യേക പദവി എടുത്തുകളഞ്ഞ് ജമ്മു കശ്മീർ സംസ്ഥാനത്തെ ജമ്മു കശ്മീർ, ലഡാക്ക് എന്നീ കേന്ദ്രഭരണ പ്രദേശങ്ങളായി മാറ്റിയതിന്റെ ഒന്നാം വാർഷികം ഓഗസ്റ്റ് അഞ്ചിനായിരുന്നു .

കഴിഞ്ഞ വർഷം ഓഗസ്റ്റ് 5ന് ഈ നടപടി സ്വീകരിക്കുന്നതിനു 2 ദിവസം മുൻപേ ശ്രീനഗറിൽ കർഫ്യൂ ഏർപ്പെടുത്തിയിരുന്നു. അന്ന് ആരംഭിച്ച കടുത്ത നിയന്ത്രണങ്ങളുടെ സുരക്ഷാ കോട്ടയിൽ നിന്ന് മോചനമില്ലാതെ ജനം ഇപ്പോഴും വലയുകയാണ്. കോവിഡ് ലോക്ഡൗൺ കൂടിയായതോടെ ഇപ്പോഴത്തെ സ്ഥിതിയാകട്ടെ കൂടുതൽ മോശമാവുകയാണ് . കശ്മീർ ചേംബർ ഓഫ് കൊമേഴ്സിന്റെ റിപ്പോർട്ട് അനുസരിച്ച് 2019 ഓഗസ്റ്റ് – ഒക്ടോബർ കാലയളവിലെ നഷ്ടം 17,800 കോടി രൂപയുടേതാണ്.

പ്രിയപെട്ടവരുടെ നഷ്ടം കാരണം വേദനിക്കുന്നവർ നിരവധിയാണ് , സ്വന്തം മുത്തച്ഛനെ ഭീകരർ വധിക്കുകയും ആ നെഞ്ചിൽ കിടക്കുന്ന ബാലന്റെ മുഖമൊക്കെ വേഖപിനിക്കുന്നത് തന്നെയാണ് .തൊഴിൽ നഷ്ടമായ 4.9 ലക്ഷം . എല്ലാ മേഖലയിലും തകർച്ചയുടെ ദയനീയ ചിത്രങ്ങൾ മാത്രമാണ് കശ്മീർ താഴ്‌വരയിൽ നിന്നും കാണാൻ സാധിക്കുന്നത് . ഇത്തരത്തിലുള്ള അവസ്ഥകളിൽ നിന്നും ഒരു മോചനം അത് ഇനി കോടതിയിൽ നിന്നു മാത്രമേ നീതി ലഭിക്കുകയുള്ളൂ എന്നു വ്യക്തമായതായി നാഷനൽ കോൺഫറൻസ് അധ്യക്ഷൻ ഫാറൂഖ് അബ്ദുല്ല ഇതിനോടകം പറഞ്ഞു കഴിഞ്ഞു .