എംഎ ബേബിക്ക് കൊവിഡ് സ്ഥിരീകരിച്ചു

single-img
7 August 2020

സിപിഎം നേതാവും പിബി അംഗവുമായ എംഎ ബേബിയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇദ്ദേഹത്തിന്റെ ഭാര്യ ബെറ്റിയ്ക്കും നേരത്തെ രോഗം സ്ഥിരീകരിക്കപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസമാണ് മറ്റൊരു പിബി അംഗം മുഹമ്മദ് സലീമിന് കൊവിഡ് സ്ഥിരീകരിക്കപ്പെട്ടത്.

അതേസമയം ബംഗാളില്‍ നിന്നുള്ള മുതിര്‍ന്ന സിപിഎംനേതാവ് ശ്യാമള്‍ ചക്രബര്‍ത്തി കൊവിഡ് ബാധിച്ച് കൊല്‍ക്കത്തയിലെ ആശുപത്രിയില്‍ മരണപ്പെട്ടിരുന്നു.