വിമാനാപകടത്തിൽ മരണം 14 ആയി: മരിച്ചവരിൽ അമ്മയും കുഞ്ഞും

single-img
7 August 2020

കരിപ്പൂർ വിമാനാപകടത്തില്‍  അമ്മയും കുഞ്ഞും അടക്കം 14 പേർ മരിച്ചതായി റിപ്പോർട്ട്. ഇതിൽ ആറുപേർ കോഴിക്കോട് മെഡിക്കൽ കോളജിലും രണ്ട് പേർ കൊണ്ടോട്ടി റിലീഫ് ആശുപത്രിയിലും കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയിലും രണ്ട് പേർ മിംസ് ആശുപത്രിയിലും വെച്ചാണ് മരിച്ചത്. കോഴിക്കോട് മെഡി. കോളജിവെച്ച് മരിച്ചവരിൽ ഒരു അമ്മയും കുഞ്ഞുമുണ്ട്. അതേസമയം 11 മരണമാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുള്ളത്.

അപകടത്തില്‍പ്പെട്ട വിമാനത്തിന്റെ പൈലറ്റ് ക്യാപ്റ്റന്‍ ഡി.വി.സാഠേ മരിച്ചതായി ആദ്യം തന്നെ റിപ്പോർട്ട് പുറത്ത് വന്നിരുന്നു. മരിച്ചവരിൽ പലരെയും ഗുരുതരമായി പെരിക്കേറ്റ നിലയിലാണ് ആശുപത്രിയിൽ എത്തിച്ചത്.

ഇന്ന് വൈകിട്ട് 7.41നാണ് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം ലാന്‍ഡിങ്ങിനിടെ അപകടത്തില്‍പ്പെട്ടത്. റണ്‍വേയില്‍ നിന്ന് തെന്നിമാറിയ വിമാനം താഴ്ചയിലേക്ക് വീഴുകയായിരുന്നു. ദുബായില്‍ നിന്നെത്തിയ വിമാനത്തില്‍ 191 യാത്രക്കാരുണ്ടായിരുന്നു.  174 മുതിര്‍ന്ന യാത്രക്കാര്‍, 10 കുഞ്ഞുങ്ങള്‍, നാല് ജീവനക്കാര്‍, രണ്ട് പൈലറ്റുമാര്‍ എന്നിവരാണ് ഉള്ളത്. അഞ്ചുവയസില്‍ താഴെയുള്ള 24 കുട്ടികള്‍ വിമാനത്തിലുണ്ടായിരുന്നു