ഉലകനായകന് ബിഗ് സല്യൂട്ട് !കമൽ ഹാസൻ ആ വാക്ക് പാലിച്ചു …!

single-img
7 August 2020

സിനിമ പ്രേമികളെ , മനുഷ്യ സ്നേഹികളെ ഏറെ ദുഖത്തിലായ്ത്തി ഈ കഴിഞ്ഞ ഫെബ്രുവരി പത്തൊമ്പതിന് ഇന്ത്യൻ 2 ന്റെ സെറ്റിൽ സംഭവിച്ച അപകടം ആരും അത്രപെട്ടെന്ന് മറക്കാനിടയില്ല . അപകടത്തെ തുടർന്ന് അസിസ്റ്റൻന്റ് ഡയറക്ടർ കൃഷ്ണ, ആർട് അസിസ്റ്റന്റ് ചന്ദ്രൻ, പ്രൊഡക്ഷൻ അസിസ്റ്റന്റ് മധു എന്നിവരുടെ ജീവൻ നഷ്ടപെട്ടിരുന്നു .

ഇന്ത്യൻ 2 സെറ്റിൽ നടന്ന ആ അപകടത്തിൽ മരിച്ച മൂന്ന് ഉലകനായകന് ബിഗ് സല്യൂട്ട് !കമൽ ഹാസൻ ആ വാക്ക് പാലിച്ചു …!മാതൃകയായിരിക്കുകയാണ് . മരണമടഞ്ഞവരുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ ധനസഹായം നൽകുമെന്ന് അപകടം നടന്ന സമയത്ത് തന്നെ കമൽഹാസൻ വാ​ഗ്ദാനം ചെയ്തിരുന്നു.മരിച്ച മൂന്നുപേരുടെയും മൃതദേഹങ്ങള്‍ സൂക്ഷിച്ചിരുന്ന ആശുപത്രിയിലെത്തി ആദരാഞ്ജലികള്‍ അര്‍പ്പിച്ചതിനു ശേഷമാണ് കമല്‍ ഹാസന്‍ അന്ന് ഒരു കോടിയുടെ സഹായധനം പ്രഖ്യാപിച്ചത്.

അപ്രതീക്ഷിതമായി സിനിമാസെറ്റുകളില്‍ സംഭവിക്കുന്ന പരിക്കുകളുടെ വേദന തനിക്ക് അറിയാമെന്നും കരിയറില്‍ പലതവണ അത്തരം സംഭവങ്ങളെ നേരിടേണ്ടിവന്നിട്ടുണ്ടെന്നും കമല്‍ ഹാസന്‍ പറഞ്ഞിരുന്നു. ‘സെക്കന്‍റുകളുടെ വ്യത്യാസത്തിലാണ് ഞാനും സംവിധായകനും അപകടത്തില്‍നിന്ന് രക്ഷപെട്ടത്. അതല്ലായിരുന്നുവെങ്കില്‍ എനിക്ക് പകരം മറ്റൊരാള്‍ ആയിരുന്നേനെ നിങ്ങളോട് ഇപ്പോള്‍ സംസാരിക്കുക’, കമല്‍ അന്ന് മാധ്യമങ്ങളോട് പറഞ്ഞു.

ഇതേതുടർന്നാണ് ഇപ്പോൾ താരം വാക്ക് പാലിച്ച് രംഗത്ത് എത്തിയത് . കുടുംബങ്ങൾക്ക് ഒരു കോടി രൂപ വീതവും അപകടത്തിൽ ​ഗുരുതരമായി പരിക്കേറ്റ ലൈറ്റ്മാന് എൺപത് ലക്ഷവും നിസാര പരിക്ക് പറ്റിയവർക്ക് പത്ത് ലക്ഷവും വീതം നാല് കോടി രൂപയാണ് കമലും സംവിധായകൻ ശങ്കറും ചിത്രത്തിൻറെ നിർമാതാക്കളായ ലൈക പ്രൊഡക്ഷൻസും ചേർന്ന് അപകടത്തെ തുടർന്ന് ആദ്യം നൽകിയത്.

ഫിലിം എംപ്ലോയീസ് ഫെഡറേഷൻ ഓഫ് സൗത്ത് ഇന്ത്യ ( ഫെഫ്‍സി )പ്രസിഡൻറ് ആർ കെ സെൽവമണിയുടെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിലാണ് മരണപ്പെട്ട മൂന്ന് സിനിമാപ്രവർത്തകരുടെയും പരുക്കേറ്റവരുടെയും കുടുംബങ്ങൾക്കായി നാല് കോടി രൂപ ഉലക നായകൻ കൈമാറിയത്. ചെന്നൈ പൂനമല്ലിയിലെ ചിത്രീകരണസ്ഥലത്താണ് അപകടമുണ്ടായത്. ചിത്രീകരണത്തിന് ഉപയോഗിക്കാനിരുന്ന ക്രെയിൻ പൊട്ടിവീഴുകയായിരുന്നു. തലനാരിഴയ്ക്കാണ് കമഹാസനും സംവിധായകൻ ശങ്കറും അന്ന് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്.