സ്വ​ർ​ണ​ കടത്ത് കേ​സു​മാ​യി ത​ന്നെ ബ​ന്ധി​പ്പി​ക്കാ​ൻ മാധ്യമങ്ങള്‍ എ​ത്ര അ​ധ്വാ​നി​ച്ചാ​ലും ന​ട​ക്കി​ല്ല: മുഖ്യമന്ത്രി

single-img
7 August 2020

തിരുവനന്തപുരം വിമാന താവളം വഴി നടന്ന സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് മാ​ധ്യ​മ​ങ്ങ​ൾ​ക്കെ​തി​രെ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ഈ കേ​സു​മാ​യി ത​ന്നെ ബ​ന്ധി​പ്പി​ക്കാ​ൻ മാധ്യമങ്ങള്‍ എ​ത്ര അ​ധ്വാ​നി​ച്ചാ​ലും ന​ട​ക്കി​ല്ലെ​ന്ന് മുഖ്യമന്ത്രി പ​റ​ഞ്ഞു. താ​ൻ സംസ്ഥാനത്തിന്റെ മു​ഖ്യ​മ​ന്ത്രി ക​സേ​ര ഒ​ഴി​യ​ണ​മെ​ന്നാ​ണ് ചി​ല​ർ ആ​ഗ്ര​ഹി​ക്കു​ന്ന​ത്. ആ ആഗ്രഹത്തിന് മാ​ധ്യ​മ​ങ്ങ​ൾ കൂ​ട്ടു​നി​ൽ​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം ആരോപിച്ചു.

വാര്‍ത്തകളെയെല്ലാം പ്ര​ത്യേ​ക രീ​തി​യി​ൽ വ്യാ​ഖ്യാ​നി​ച്ച് നാ​ടി​ന്‍റെ ബോ​ധം മാ​റ്റി ഉ​പ​ചാ​പ​ക സം​ഘ​ത്തി​ന്‍റെ വ​ക്താ​ക്ക​ളാ​യി മാ​ധ്യ​മ​ങ്ങ​ൾ മാ​റു​ക​യാ​ണ്. എന്തൊക്കെ തെ​ളി​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ത​നി​ക്ക് സ്വ​ർ​ണ​ക്ക​ട​ത്തു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന് പ​റ​യു​ന്ന​ത്. മാധ്യമങ്ങള്‍ക്ക് എ​ന്തും വി​ളി​ച്ചു​പ​റ​യാ​മെ​ന്നും ഏ​ത് നി​ന്ദ്യ​മാ​യ നി​ല​യും സ്വീ​ക​രി​ക്കാ​മെ​ന്നും ക​രു​ത​രു​ത്.

കേസുമായി ബന്ധപ്പെട്ട് കൃ​ത്യ​മാ​യ അ​ന്വേ​ഷ​ണം ന​ട​ക്കു​ന്നു​ണ്ട്. അന്വേഷണത്തില്‍ ശരിയായ കാ​ര്യ​ങ്ങ​ൾ പുറത്ത് വ​ര​ട്ടെ. എന്തായാലും കു​റ​ച്ച് ദി​വ​സ​ങ്ങ​ൾ‌​ക്കു​ള്ളി​ൽ കാ​ര്യ​ങ്ങ​ൾ സ്വ​ഭാ​വി​ക​മാ​യിതന്നെ പു​റ​ത്തു​വ​രും. അപ്പോള്‍ ആ​രു​ടെ​യൊ​ക്കെ നെ​ഞ്ചി​ടി​പ്പ് കൂ​ടു​ന്നു​വെ​ന്ന് കാണാന്‍ സാധിക്കും. കേസുമായി ബന്ധപ്പെട്ട് താ​ൻ വെ​ള്ളം കു​ടി​ക്കേ​ണ്ടി​വ​രു​മെ​ന്നാ​ണ് ക​രു​ത​ന്ന​തെ​ങ്കി​ൽ അ​ത് മ​ന​സി​ൽ വ​ച്ചാ​ൽ മ​തി​യെ​ന്നും മു​ഖ്യ​മ​ന്ത്രി പറഞ്ഞു.