പുതിയ ബൈക്കുമായി എത്തി പാലത്തില്‍ നിര്‍ത്തി അച്ചൻകോവിലാറ്റിലേക്ക് ചാടി; യുവാവിനായി തിരച്ചിൽ

single-img
7 August 2020

പുതിയ ബൈക്കുമായി എത്തി പാലത്തില്‍ നിര്‍ത്തി യുവാവ് അച്ചൻകോവിലാറ്റിലേക്ക് ചാടി. വീട്ടിൽ നിന്ന് പുതിയ ബൈക്കിന്റെ റജിസ്ട്രേഷനുമായി ബന്ധപ്പെട്ട രേഖകളുമായി ഇറങ്ങിയ തണ്ണിത്തോട് മുരളി സദനം ശബരിനാഥ് (26) ആണ് ഇന്ന് രാവിലെ 9.10ന് നദിയിൽ ചാടിയത്.

യുവാവ് ആറ്റിലേക്ക് ചാടുന്നത് കണ്ടതിനെ തുടർന്ന് ആളുകൾ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. വിവരം അറിഞ്ഞെത്തിയ പോലീസും അഗ്നിരക്ഷാ സേനയും യുവാവിനാണ് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. അതിനാൽ ഇപ്പോഴും തിരച്ചിൽ തുടരുകയാണ്. അതേസമയം വലഞ്ചുഴിയിൽ നിന്ന് ഒരു ബാഗ് നാട്ടുകാര്‍ കണ്ടെത്തി പോലീസിൽ ഏൽപ്പിച്ചിട്ടുണ്ട്.