ശ്രീലങ്കന്‍ ക്രിക്കറ്റ് താരം മുത്തയ്യ മുരളീധരനായി വിജയ് സേതുപതി; നായിക രജിഷ വിജയന്‍

single-img
6 August 2020

ശ്രീലങ്കയുടെ മുന്‍ ക്രിക്കറ്റ് താരം മുത്തയ്യ മുരളീധരന്റെ ജീവിതം സിനിമയാകുന്നു. തമിഴില്‍ വിജയ് സേതുപതി നായകനാകുന്ന ചിത്രത്തിന് 800 എന്നാണ് പേര് നല്‍കിയിരിക്കുന്നത്. ഈ സിനിമയില്‍ വിജയ്‌ സേതുപതിയുടെ നായികയായി മലയാളി താരം രജിഷ വിജയനാണ് എത്തുന്നതെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍.

എം എസ് ത്രിപതി സംവിധാനം ചെയ്യുന്ന ചിത്രം തെലുഗു താരം റാണ ദഗ്ഗുബാട്ടിയുടെ സുരേഷ് പ്രൊഡക്ഷന്‍സും ധാര്‍ മോഷന്‍ പിക്ചേഴ്സും ചേര്‍ന്നാണ് 800 നിര്‍മ്മിക്കുന്നത്. തമിഴില്‍ വിജയ് സേതുപതിയുടെ വിക്രം വേദ, പുരിയാത പുതിര്‍ എന്നീ ചിത്രങ്ങള്‍ക്ക് സംഗീതമൊരുക്കിയ സാം തന്നെയാണ് 800നായും സംഗീതം ചെയ്യുന്നത്.
തമിഴിന് പുറമെ ചിത്രം മറ്റു ഭാഷകളിലും റിലീസ് ചെയ്യും. ഇന്ത്യ, യുകെ, ശ്രീലങ്ക എന്നിവിടങ്ങളിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പ്ലാന്‍ ചെയ്തിരിക്കുന്നത്.