ടെലിവിഷന്‍ അവതാരകന്‍ സമീര്‍ ശര്‍മയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി

single-img
6 August 2020

പ്രശസ്ത ടെലിവിഷന്‍ അവതാരകന്‍ സമീര്‍ ശര്‍മയെമുംബൈയിലെ മലാഡിലെ അപ്പാര്‍ട്‌മെന്റില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. 44 വയസായിരുന്നു. സമീറിന്റെ മരണം ആത്മഹത്യാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. അദ്ദേഹം താമസിച്ചിരുന്ന ബില്‍ഡിങ്ങില്‍ ഇന്ന് രാവിലെ സെക്യൂരിറ്റി ജീവനക്കാരനാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

തുടര്‍ന്ന് സെക്യൂരിറ്റി ജീവനക്കാരന്‍ വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു. സമീറിന്റെ മരണത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ടെന്നും മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കൊണ്ടുപോയതായും മലാഡ് പോലീസ് അറിയിച്ചു. 2020 ഫെബ്രുവരി മുതലാണ് സമീര്‍ ശര്‍മ മലാഡിലെ അപ്പാര്‍ട്‌മെന്റില്‍ താമസം തുടങ്ങിയതെന്നും മരണത്തെ സംബന്ധിച്ച് അന്വേഷണം ആരംഭിച്ചുകഴിഞ്ഞെന്നുംപോലീസ് പറഞ്ഞു.