സ്വർണ്ണക്കള്ളക്കടത്തു കേസിലെ പ്രതി സ്വ​പ്ന​യ്ക്ക് മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സു​മാ​യി അ​ടു​ത്ത​ബ​ന്ധ​മെ​ന്ന് എ​ൻ​ഐ​എ

single-img
6 August 2020

ന​യ​ത​ന്ത്ര ബാ​ഗി​ലൂ​ടെ സ്വ​ർ​ണം ക​ട​ത്തി​യ കേ​സി​ലെ പ്ര​തി​യാ​യ സ്വ​പ്ന​യ്ക്ക് മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സു​മാ​യി അ​ടു​ത്ത​ബ​ന്ധ​മെ​ന്ന് എ​ൻ​ഐ​എയുടെ വെളിപ്പെടുത്തൽ. സ്വ​പ്ന​യു​ടെ ജാ​മ്യ ഹ​ർ​ജി​യെ എ​തി​ർ​ത്തു​കൊ​ണ്ട് എ​ൻ​ഐ​എ അ​സി​സ്റ്റ​ന്‍റ് സോ​ളി​സി​സ്റ്റ​ർ ജ​ന​റ​ലാ​ണ് ഇ​ക്കാ​ര്യം കോ​ട​തി​യെ അ​റി​യി​ച്ച​ത്. സ്വ​പ്ന​യ്ക്ക് മു​ഖ്യ​മ​ന്ത്രി​യു​മാ​യി അ​നൗ​പ​ചാ​രി​ക​മാ​യ ബ​ന്ധ​മു​ണ്ടെ​ന്നും എ​ൻ​ഐ​എ കോ​ട​തി​യെ അ​റി​യി​ച്ചു.

വി​ദേ​ശ​ത്തും സ്വ​പ്ന​യ്ക്ക് വ​ലി​യ സ്വാ​ധീ​ന​മു​ണ്ടെ​ന്നും എ​ൻ​ഐ​എ അ​റി​യി​ച്ചു. കോ​ണ്‍​സു​ലേ​റ്റി​ൽ​നി​ന്ന് രാ​ജി​വ​ച്ച​ശേ​ഷ​വും 1000 ഡോ​ള​ർ ശ​മ്പ​ളം ല​ഭി​ച്ചി​രു​ന്നു. സ്വ​ർ​ണ​ക്ക​ട​ത്തി​ൽ ഇ​ട​പെ​ട്ട​വ​ർ​ക്ക് ഓ​രോ ഇ​ട​പാ​ടി​ലും 50,000 രൂ​പ വീ​തം ന​ൽ​കി​യി​രു​ന്നു എ​ൻ​ഐ​എ കോ​ട​തി​യെ അ​റി​യി​ച്ചു.

സ്വ​ർ​ണ​ക്ക​ട​ത്ത് ഗൂ​ഢാ​ലോ​ച​ന​യി​ൽ സ്വ​പ്ന​യു​ടെ പ​ങ്ക് വ​ലു​താ​ണ്. മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ൻ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന ശി​വ​ശ​ങ്ക​റു​മാ​യി സ്വ​പ്ന​യ്ക്ക് അ​ടു​ത്ത ബ​ന്ധ​മു​ണ്ടാ​യി​രു​ന്നു. സ്വ​പ്ന​യു​ടെ മെ​ന്‍റ​റാ​യും ശി​വ​ശ​ങ്ക​ർ പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു​വെ​ന്നും എ​ൻ​ഐ​എ വ്യ​ക്ത​മാ​ക്കി.

സ്പേ​സ് പാ​ർ​ക്കി​ൽ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത​ത് ശി​വ​ശ​ങ്ക​റാ​യി​രു​ന്നു. സ്പേ​സ് പാ​ർ​ക്ക് പ്രോ​ജ​ക്ടി​ൽ സ്വ​പ്ന​യ്ക്ക് വ​ൻ സ്വാ​ധീ​നം ഉ​ണ്ടാ​യി​രു​ന്നു.