ചൈന ഇന്ത്യന്‍ മണ്ണില്‍ നടത്തിയ കടന്നുകയറ്റം സമ്മതിച്ച റിപ്പോര്‍ട്ട് വെബ് സൈറ്റില്‍ നിന്നും നീക്കം ചെയ്ത് പ്രതിരോധ മന്ത്രാലയം

single-img
6 August 2020

ഇന്ത്യൻ അതിർത്തിയുടെ ഉള്ളിൽ കിഴക്കന്‍ ലഡാക്കില്‍ ചൈനീസ് സൈന്യം കടന്നുകയറ്റം നടത്തി എന്ന് സമ്മതിച്ച് ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ വന്ന റിപ്പോര്‍ട്ട് നീക്കം ചെയ്യപ്പെട്ടു. ഇന്ന് ഉച്ചയോടെയാണ് ഈ റിപ്പോര്‍ട്ട് മാറ്റിയത്.

ചൈനയുടെ സൈനികര്‍ ഇന്ത്യന്‍ അതിര്‍ത്തിയില്‍ നുഴഞ്ഞുകയറിയതായി പ്രതിരോധ മന്ത്രാലയം ഔദ്യോഗികമായി അംഗീകരിച്ചു എന്ന് പറഞ്ഞുള്ള വാര്‍ത്തയ്ക്ക് പിന്നലെ പ്രധാനമന്ത്രിക്കെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രംഗത്തെത്തിയിരുന്നു.

കഴിഞ്ഞ മെയ് മാസത്തില്‍ ലഡാക്കിലെ ഇന്ത്യന്‍ പ്രദേശത്തേക്ക് ചൈനക്കാര്‍ നുഴഞ്ഞുകയറി എന്ന് ഇന്ത്യയുടെ പ്രതിരോധ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്ത രേഖ അംഗീകരിച്ചതായി ടൈംസ് ഓഫ് ഇന്ത്യയില്‍ റിപ്പോര്‍ട്ട് വന്നിരുന്നു.ഈ വാര്‍ത്തയെ തുടര്‍ന്നാണ്‌ സൈറ്റില്‍ നിന്ന് റിപ്പോര്‍ട്ട് നീക്കം ചെയ്യപ്പെട്ടത്.