ഹിന്ദുക്കൾക്ക് ഇത് ചരിത്രദിനം: ക്ഷേത്രനിർമാണത്തെ പിന്തുണച്ച് മുൻ പാക് ക്രിക്കറ്റ് താരം

single-img
6 August 2020

അയോധ്യയിലെ ‘രാം ലല്ല’ ക്ഷേത്രനിർമാണത്തെ പിന്തുണച്ച് മുൻ പാകിസ്താൻ സ്പിന്നർ ഡാനിഷ് കനേരിയ. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ലോകമെമ്പാടും സന്തോഷത്തിന്റെ തരംഗമുണ്ടെന്നും ഇത് മഹത്തായ സംതൃപ്തി തരുന്ന നിമിഷമാണെന്നും അദ്ദേഹം പറഞ്ഞു. 

”ഭഗവാൻ ശ്രീരാമന്റെ ഭംഗി അദ്ദേഹത്തിന്റെ പേരിലല്ല, വ്യക്തിത്വത്തിലാണ്. തിന്മയ്ക്കുമേലുള്ള സത്യത്തിന്റെ വിജയത്തിന്റെ പ്രതീകമാണ് അദ്ദേഹം. ഇന്ന് ലോകമെമ്പാടും സന്തോഷത്തിന്റെ ഒരു തരംഗമുണ്ട്. ഇത് മഹത്തായ സംതൃപ്തി തരുന്ന നിമിഷമാണ്.’ – ജയ് ശ്രീരാം എന്ന ഹാഷ്ടാഗിനൊപ്പം കനേരിയ ട്വിറ്ററിൽ കുറിച്ചു.

അയോധ്യയിലെ ഭൂമി പൂജയെ പിന്തുണച്ച് രണ്ട് ട്വീറ്റുകളാണ് അദ്ദേഹം പോസ്റ്റ് ചെയ്തത്. മറ്റൊരു ട്വീറ്റിൽ ലോകമെമ്പാടുമുള്ള ഹിന്ദുക്കൾക്ക് ഇത് ചരിത്ര ദിനമാണെന്ന് കുറിച്ച താരം ഭഗവാൻ ശ്രീരാമൻ തങ്ങളുടെ ആരാധന മൂർത്തിയാണെന്നും കൂട്ടിച്ചേർത്തു.