സിപിഎം മുൻ കേന്ദ്ര കമ്മിറ്റി അംഗം കൊവിഡ് ബാധിച്ച് മരിച്ചു

single-img
6 August 2020

പശ്ചിമ ബംഗാളില്‍ നിന്നുള്ള നേതാവും സിപിഎം മുൻ കേന്ദ്ര കമ്മിറ്റി അംഗവും ട്രേഡ് യൂണിയൻ നേതാവുമായ ശ്യാമൾ ചക്രബർത്തി കൊവിഡ് ബാധിച്ച് മരിച്ചു. ജൂലൈ 29 മുതൽ കൊവിഡ് രോഗബാധിതനായി കൊൽക്കത്തയിലെ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്ന അദ്ദേഹം ഇന്ന് ഉച്ചയോടെയാണ് മരിക്കുന്നത്.

ബംഗാളില്‍ 1982 മുതൽ 1996 വരെ മൂന്ന് തവണ സിപിഎം നയിച്ച സര്‍ക്കാരിലെ ഗതാഗതവകുപ്പ് മന്ത്രിയായിരുന്നു ശ്യാമൾ ചക്രബർത്തി. അതിന് ശേഷം രണ്ട് തവണ രാജ്യസഭാ അംഗവുമായി.നിലവില്‍ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിക്കുന്ന രണ്ടാമത്തെ രാഷ്ട്രീയ നേതാവാണ് അദ്ദേഹം. മുന്‍പ് തൃണമൂൽ കോൺഗ്രസ് എംഎൽഎ തമോനാശ് ഘോഷ് ആയിരുന്നു കൊവിഡ് രോഗബാധിതനായി മരിച്ചിരുന്നത്.