ധാർമ്മികതയുടെ കണികയെങ്കിലും അവശേഷിക്കുന്നെങ്കിൽ മുഖ്യമന്ത്രി രാജിവെക്കണം: രമേശ് ചെന്നിത്തല

single-img
6 August 2020

സംസ്ഥാനത്ത് നടന്ന സ്വര്‍ണ്ണ കടത്ത് കേസില്‍ ധാർമ്മികതയുടെ കണികയെങ്കിലും അവശേഷിക്കുന്നുവെങ്കിൽ മുഖ്യമന്ത്രി രാജിവെച്ചു അന്വേഷണം നേരിടണമെന്ന് പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല. മുഖ്യമന്ത്രിയുടെ ഓഫീസുമായി സ്വപ്നയ്ക്ക് ബന്ധമുണ്ടെന്ന് എന്‍ഐഎ സ്ഥിരീകരിച്ചു കഴിഞ്ഞു. ജാമ്യാപേക്ഷ പരിഗണിക്കാത്തതിന് കാരണമായി കോടതി ചൂണ്ടിക്കാട്ടിയിരിക്കുന്നത് അവരുടെ ഉന്നതല ബന്ധങ്ങളാണ് എന്ന് ചെന്നിത്തല തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ ആരോപിച്ചു.

പ്രതിയെ പുറത്തു വിട്ടാൽ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ അവരെ വഴിവിട്ടു സഹായിക്കാൻ സാധ്യതയുണ്ടെന്ന ഗുരുതരമായ കണ്ടെത്തലുകളാണ് പുറത്തു വരുന്നത് എന്ന് അദ്ദേഹം പറയുന്നു.

മുഖ്യമന്ത്രിയുടെ ഓഫീസുമായി സ്വപ്നയ്ക്ക് ബന്ധമുണ്ടെന്ന് NIA സ്ഥിരീകരിച്ചു കഴിഞ്ഞു. ജാമ്യാപേക്ഷ പരിഗണിക്കാത്തതിന് കാരണമായി…

Posted by Ramesh Chennithala on Thursday, August 6, 2020