ഡല്‍ഹി പീഡനം; ഇരയായ പെണ്‍കുട്ടിയെ ആശുപത്രിയില്‍ സന്ദര്‍ശിച്ച് മുഖ്യമന്ത്രി കെജ്‌രിവാള്‍

single-img
6 August 2020

രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പീഡനത്തിനിരയായ സംഭവത്തില്‍ പെണ്‍കുട്ടിയെഎയിംസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ സന്ദര്‍ശിച്ചു. ഇപ്പോഴും അതീവ ഗുരുതരാവസ്ഥയില്‍ കഴിയുന്ന പെണ്‍കുട്ടിയുടെ കുടുംബത്തിന് സന്ദര്‍ശനശേഷം മുഖ്യമന്ത്രി പത്ത് ലക്ഷം രൂപ സഹായം പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.

താന്‍ പെണ്‍കുട്ടിയെ ചികിത്സിക്കുന്ന ഡോക്ടര്‍മാരുമായി സംസാരിച്ചുവെന്നും ഇനിയുള്ള 48 മണിക്കൂര്‍ നിര്‍ണ്ണായകമാണെന്നും കെജ്‌രിവാള്‍ അറിയിച്ചു. അതേപോലെ തന്നെ കുറ്റകൃത്യത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച മുഴുവന്‍ പ്രതികളെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും കെജ്‌രിവാള്‍ പറഞ്ഞു.

ഡല്‍ഹിയിലുള്ള പശ്ചിംവിഹാറില്‍ കഴിഞ്ഞ ശനിയാഴ്ചയാണ് പീഡനം നടന്നത്. ശരീരമാകെ രക്തത്തില്‍ കുളിച്ച നിലയില്‍ കണ്ടെത്തിയ പെണ്‍കുട്ടിയെ പോലീസ് എത്തിയാണ് സഞ്ജയ് ഗാന്ധി ആശുപത്രിയില്‍ കൊണ്ടുവരുന്നത്. പിന്നീട് അവിടെ നിന്ന് എയിംസിലേക്ക് മാറ്റുകയായിരുന്നു.

പെണ്‍കുട്ടിയുടെ ശരീരമാസകലം ആഴത്തിലുള്ള മുറിവുകളും സ്വകാര്യ ഭാഗങ്ങളില്‍ നിന്നടക്കം രക്തസ്രാവവുമുണ്ട്. ഇരയായ പെണ്‍കുട്ടി വീട്ടില്‍ തനച്ചായിരുന്ന സമയത്താണ് അക്രമികള്‍ പീഡിപ്പിക്കുന്നത്. സംഭവത്തില്‍ പ്രതികളെക്കുറിച്ച് ഇതുവരെ സൂചനയൊന്നും ലഭിച്ചിട്ടില്ല.