നരേന്ദ്രമോദിയെ പ്രശംസിച്ചു; എംഎല്‍എയെ സസ്പെന്‍ഡ് ചെയ്ത് ഡിഎംകെ

single-img
5 August 2020

പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ച ഡിഎംകെയുടെ എംഎല്‍എ കു കാ സെല്‍വത്തെ അച്ചടക്ക ലംഘനത്തിന്റെ പേരിൽ പാര്‍ട്ടിയില്‍നിന്നും സസ്‌പെന്‍ഡ് ചെയ്തു. മോദിയെ പ്രശംസിക്കുകയും ബിജെപിയുടെ ദേശീയാധ്യക്ഷന്‍ ജെപി നദ്ദയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്ത കു കാ സെല്‍വത്തെ പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍നിന്നും പുറത്താക്കി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതായി പാര്‍ട്ടി അധ്യക്ഷന്‍ എം കെ സ്റ്റാലിന്‍ തന്നെയാണ് അറിയിച്ചത്.

ഡിഎംകെ ഓഫീസ് സെക്രട്ടറി സ്ഥാനം വഹിക്കുകയും എക്‌സിക്യൂട്ടീവ് കമ്മറ്റി മെമ്പർ കൂടിയായിരുന്ന എംഎൽഎയെ ഇന്നുതന്നെ സെല്‍വത്തെ ചുമതലകളില്‍നിന്നും ഒഴിവാക്കിയെന്നും സ്റ്റാലില്‍ പ്രസ്താവനയില്‍ പറയുന്നു. ഡിഎംകെ എംഎല്‍എയായ കു കാ സെല്‍വം കഴിഞ്ഞ ദിവസം രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ വെച്ചാണ് ജെപി നദ്ദയുമായി കൂടിക്കാഴ്ച നടത്തിയത്.

ഈ കൂടിക്കാഴ്ചയുടെ പിന്നാലെ ഇദ്ദേഹം ബിജെപിയിലേക്ക് പോകുന്നു എന്ന രീതിയില്‍ വാര്‍ത്തകളും പുറത്തുവന്നിരുന്നു. പക്ഷെ ഇവയെ സെല്‍വം നിഷേധിച്ചിരുന്നു.